ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭൂലോകത്തുജീവന്റെ ഉൽപത്തി

ക്കുമ്പോൾ അതിനേ വെളിയിലേക്കു വിടുകയുമാണു നാം ചെയ്യാറുള്ളതു്. ശ്വാസംകൊണ്ടു് അകത്തേക്കു പ്രവേശി തമാകുന്ന വായു ഉച്ഛ്വാസം കൊണ്ടു ഹരിത വാ യുവിൽ നിന്നു ഭിന്നമാകുന്നു. അവ തമ്മിൽ ഭേദമൊന്നുമി ല്ലെങ്കിൽ ശ്വസിക്കയും ഉച്ഛ്വസിക്കയും ചെയ്യുന്നതു്. അ ർത്ഥമില്ലാത്ത ഒരു പ്രവൃത്തിയെന്നേ വരികയുള്ളു. ശ്വാസ ത്തിനാൽ ഗൃഹീതമാകുന്ന വായു എപ്സം എന്നു പറയുന്ന ശ്വാസനീഡത്തിൽ ചെന്നു രക്തശുദ്ധി ചെയ്ത ശേഷം വെളിയിലേക്കു മുക്തമാകുന്നു. ഇതിനിടയിൽ ശരീരത്തിൽനിന്നു മറെറാരു പദാർത്ഥം ശ്വാസവായുവി നോടു സംശ്ലിഷ്ടമായിത്തീരുന്നു. അതുകൊണ്ടു ശ്വാസവായു സ്വപ്രകൃതിയിൽ നിന്നു തിരെ ഭിന്നമായിപ്പോകുന്നു.

നാം ശ്വസിക്കുന്ന വായുവിനു അമൃജനകമെന്നും ഉ ്വസിക്കുന്ന വായുവിനു ഇംഗാലാമ്ലം എന്നും പേർ പ റയുന്നു. ഇവ രണ്ടും വായുക്കൾ ആണെന്നുള്ള സാമ്യമു ണ്ടെങ്കിലും തമ്മിൽ ഗുണം കൊണ്ടു വിഭിന്നങ്ങളാണു്. ജീവന് അജനകം പോഷകവും ഇംഗാലാമ്ലം ദൂഷകവും ആകുന്നു. ഇംഗാലാമ്ലം അമൃജനകവായുവിന്റെയും ഇംഗാലത്തിന്റെയും യോഗം കൊണ്ട് അന്യ പദാർഥമായി പരിണമിക്കുന്ന ഒരു വായുവാകുന്നു. കരിക്കട്ട, വജ്ര രത്നം മുതലായവ. ഇംഗാലത്തിന്റെ അന്യ രൂപങ്ങളും ഒരു പദാർത്ഥം തന്നെ സ്വീകരിക്കുന്ന രൂപഭേദങ്ങൾക്കു വിവർത്തങ്ങൾ എന്നു പറയുന്നു. അതുകൊണ്ടു കരിക്കട്ടയും വജ്രവും മറ്റും ഇംഗാലത്തിന്റെ വിവർത്ത ങ്ങൾ ആണു്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/15&oldid=223841" എന്ന താളിൽനിന്ന് ശേഖരിച്ചത്