ശ്വാസോച്ഛ്വാസം കൊണ്ടും തീ കത്തിക്കുന്നതിൽ നിന്നും മറ്റും ഇംഗാലാമ്ലം ഉണ്ടാകുന്നു. വായുവിലുള്ള അമൃജനകമെല്ലാം നിരന്തരമായി നടക്കുന്ന ശ്വസോച്ഛാസം കൊണ്ടു് ഇംഗാലാമ്ലമായിപ്പോയാൽ മനുഷ്യരും പക്ഷിമൃഗാദികളും ശ്വാസം മുട്ടി മരിക്കയേ ഉള്ളൂ.പക്ഷേ അങ്ങനെ ഒരു ആപത്തിനു് അവകാശമില്ല. എ ന്തുകൊണ്ടെന്നാൽ ഇംഗാലാമത്തിൽ നിന്ന് അമ്ലജനക ത്തെ വിഘടിപ്പിച്ചെടുക്കുവാൻ പ്രകൃതിതന്നെ വേണ്ട ര സതന്ത്രപ്രയോഗങ്ങൾ നടത്തുന്നുണ്ടു്. അതു വിചാരി ച്ചാൽ പ്രകൃതി ഒരു വലിയ രസതന്ത്രശാലയാണെന്നു പ റയാം. ഇംഗാലാമത്തെ അമജനകവും ഇംഗാലവുമായി വേർതിരിക്കുന്നതു മനുഷ്യർക്കു ശ്രമസാധ്യമാകുന്നു. അതി മലക്കു രസതന്ത്രപ്രയോഗമില്ലാതെ കഴികയില്ല. എന്നാൽ ഈ വിഘടനക്രിയ, യാതൊരു കോലാഹലവും കൂട്ടാതെ ശാന്തമായി പ്രകൃതി നിർവഹിച്ചുകൊണ്ടിരിക്കുന്നു. അതി നുള്ള ഉപകരണങ്ങൾ വൃക്ഷലതാദികൾ ആകുന്നു. ഇംഗ ലാമത്തെ അജനകവും ഇംഗാലവുമായി വേർപെടുത്തു വാൻ ഉത്ഭിത്തുകൾക്കു ശക്തിയുണ്ടു്. പക്ഷേ ചെടി കളും വൃക്ഷങ്ങളും തന്നെ നിരൂപിച്ചാൽ ഇതു സാധിക്കു വാൻ പ്രാപ്തങ്ങളല്ല. അവയും ഈ പ്രാപ്തി സമ്പാദിച്ചു കൊടുക്കുന്നതു സൂര്യപ്രകാശമാകുന്നു. സൂര്യപ്രകാശം തട്ടു മ്പോൾ ഇംഗാലം വായുവിനെ അജനകവും ഇംഗാല വുമായി വേർപിരിക്കുവാൻ ഉത്ഭിത്തുകൾക്ക് അനന്യ സാധാരണമായ ഒരു ശക്തിയുണ്ടു്. ഇങ്ങനെ വേർപി രിയുന്നതിൽനിന്നും ഇംഗാലത്തെ സ്വകീയമായ ആഹാ രത്തിനു വൃക്ഷാദികൾ സ്വീകരിക്കുന്നു. വിയുക്തമായ
താൾ:Malayala Aram Padapusthakam 1927.pdf/16
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആറാം പാംപുസ്തകം