ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭൂലോകത്തുജീവന്റെഉൽപത്തി

അമ്ലജനകത്തിൽ ഒരംശംകൊണ്ടു് ഉത്ഭിത്തുകൾ ശ്വസിക്കുകയും ശേഷമുള്ള അംശത്തെ വായുമണ്ഡലത്തിലേക്കു വിസർജ്ജിക്കയും ചെയ്യുന്നു.

മനുഷ്യമൃഗാദികളുടെ ശ്വാസക്രമത്തോടു താരതമ്യം ചെയ്ത നോക്കുമ്പോൾ ഉത്ഭിത്തുകളുടെ ശ്വാസരീതി വള ഒരു മന്ദമായും തന്നിമിത്തം അജനകത്തിന്റെ ആവശ്യ കൃത വൃക്ഷാദികൾക്കു ലഘുവായുമിരിക്കുന്നു. അതുകൊ ണ്ട് ഇംഗാലാമ്ലത്തിൽ ഇംഗാലവുമായി സംയോഗിച്ചി രിക്കുന്ന അമ്ലജനകത്തെ പിരിച്ചു മനുഷ്യാദികൾക്കായി ഉത്ഭിത്തുകൾ പ്രതൃർപ്പണം ചെയ്യുന്നു. ഇതു വിചാരിച്ചു നോക്കുമ്പോൾ ഉത്ഭിത്തുകൾ ജന്തുലോകത്തിനു ചെയ്യുന്ന ഉപകാരം വാചാമഗോചരംതന്നെ. എങ്കിലും ഈ വി ഷയത്തിൽ ഉണ്ടിത്തുകൾക്കു കേവലം ഒരു ഉപകരണത്തിൻ സ്ഥാനമേയുള്ളൂ. ഉത്ഭിത്തുകളേക്കൊണ്ടു് ഇങ്ങനെ വ്യാപരിപ്പിക്കുന്നതു സൂര്യനാകുന്നു. സൂര്യനില്ലെങ്കിൽ വ ക്ഷാദികൾക്കും ഈ ശക്തിയില്ല. വൃക്ഷാദികളില്ലെങ്കിൽ അമ്ലജനകത്തെ ദുഷിപ്പിക്കുന്നതിനല്ലാതെ ശുദ്ധി ചെയ്യു അതിനു നമുക്കു മാർഗ്ഗമില്ല. അതുകൊണ്ടു സകല ചരാചരങ്ങളുടെയും ജീവധാരണത്തിനും ആലംബമായിരിക്കുന്നത് ആദിത്യനാണെന്നു സ്പഷ്ടമാണല്ലൊ. ഈ പരമാർത്ഥത്തിന്റെ ഗൗരവം ഗ്രഹിച്ചോ ഗ്രഹിക്കാതെയോ പ്രാചീനജനങ്ങൾ ആദിത്യനെ ലോകബാന്ധവനെന്നും സവിതാവെന്നും മറ്റും നാമകരണം ചെയ്തു വാഴ്ത്തിക്കാണുന്നുതും ഒട്ടും അസ്ഥാനത്തിലല്ല. ഈവിധമുള്ള രസതന്ത്രപാടവം ഉത്ഭിത്തുകൾക്കു സർവാംഗീണമായുള്ളതല്ല. വൃക്ഷലതാദികൾ പ്രായോ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/17&oldid=223831" എന്ന താളിൽനിന്ന് ശേഖരിച്ചത്