13 ഇത്യാദി പല വകഭേദങ്ങളുണ്ടല്ലൊ. ഇവയിൽ ആദ്യമു ണ്ടായതു് ഏതാണെന്നുള്ളതും ചിന്തിച്ചുനോക്കേണ്ടതാക ന്നു. ഉങ്ങളായി തടിതിരിഞ്ഞു ജരഠങ്ങളായി നിൽ ക്കുന്ന മഹാവൃക്ഷങ്ങളെക്കാൾ മുമ്പു കേവലങ്ങളായ തൃണ ങ്ങൾ, പന്നലുകൾ മുതലായവ ഉണ്ടായി എന്നു ശാസ്ത്ര ജ്ഞന്മാർ പറയുന്നു. വൃക്ഷങ്ങൾ സാധാരണ പുഷ്പികളും ഫലികളുമാകുന്നു. തൃണാദികൾ അങ്ങനെയല്ല. പുഷ്പശാ ലികളും ഫലവത്തുകളുമായ വൃക്ഷങ്ങൾ തുങ്ങളായ തൃ ണാദികളെ നിഗ്രഹിച്ചു വർത്തിക്കുന്നു. ഫലപുഷ്പസ വനങ്ങളായ വൃക്ഷങ്ങൾ നട്ടെല്ലുള്ള മൃഗങ്ങളെപ്പോലെ നട്ടെല്ലുള്ള ജന്തുക്കൾ നട്ടെല്ലില്ലാത്തവയെ ക് ഴടക്കിവച്ചിരിക്കുന്നു. പുഷ്പോൽഗമവും പ്രകാണ്ഡ പ്രൗഢിയും മറ്റും ഉൽഭിത്തുകൾക്കു കാലക്രമേണ സി ദ്ധിച്ച അഭിവൃദ്ധികളാണ്. അതുകൊണ്ടു ജീവൻ പ്ര ഥമപ്രകാശം തൃണങ്ങളെപ്പോലെ തംബങ്ങളായും പന്ന ലുകളെപ്പോലെ ഇങ്ങളായും ഉണ്ടായിട്ടുള്ള ഉൽഭിത്തുക ളിലായിരുന്നു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഇനി നോക്കുവാനുള്ളതും ജലവും സ്ഥലവുമായി ത രിഞ്ഞിരിക്കുന്ന ഭൂതലത്തിൽ എവിടെയാണു ജീവൻ ആ ദ്യം ഉദിച്ചതെന്നാകുന്നു. വേണ്ടപോലെ ചൂടുപിടിച്ചാ ൽ ജലം ആവിയാകുന്നു. അധികമായി തണക്കുമ്പോൾ ജലം മഞ്ഞുകട്ടിയായും തീരുന്നു. അതുകൊണ്ടു ശീതോ ഷാവസ്ഥയനുസരിച്ചു ത്രിരൂപങ്ങളെ പ്രാപിക്കുവാൻ ജലം സമർത്ഥമാകുന്നു. ആരംഭദശയിൽ ഭൂലോകം ത് മായിരുന്നെന്നു പറഞ്ഞുവല്ലൊ. അപ്പോൾ ആവില്ലാ തെ ജലമുണ്ടായിരുന്നിരിക്കയില്ല. ആവി വായുമണ്ഡല A
താൾ:Malayala Aram Padapusthakam 1927.pdf/19
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു