17 സിഷ്ഠനെ കാണുവാൻ പുറപ്പെട്ടു. അവർ വനസ്ഥലി യിൽ പ്രശാന്തരമണീയമായിരുന്ന വസിഷ്ഠാശ്രമത്തിൽ സായംകാലത്തു ചെന്നുചേർന്നു.. മഹർഷിയുടെ യന്തനവിധികൾ കഴിയുന്നതു വരെ കാത്തിരുന്ന ഷം അകത്തു ചെന്നു, അരുന്ധതിയുമൊരുമിച്ചിരുന്ന വ സിഷ്ഠനെ രാജാവും പത്നിയും അഭിവാദനം ചെയ്തു. കശ ലപ്രശ്നങ്ങൾ കഴിഞ്ഞ ശേഷം അപുത്രതകൊണ്ടുള്ള വി ഷാദം രാജാവു മഹർഷിയെ ധരിപ്പിച്ചു. 03 ദിവ്യദൃഷ്ടിയായ വസിഷ്ഠൻ പ്രണിധാന നിമഗ്നനാ യി കുറെ ഇരുന്ന ശേഷം രാജാവിനോടു പറഞ്ഞു: ജാവേ, മുമ്പൊരിക്കൽ ദേവേന്ദ്രനെ ഉപാസിച്ച ശേഷം അങ്ങ് ഭൂമിയിലേക്കു മടങ്ങുമ്പോൾ കല്പവൃക്ഷച്ഛായയി ൽ നിന്നിരുന്ന കാമധേനുവായ സുരഭിയെ കാണാതേയും (BY പ്രദക്ഷിണം ചെയ്തു പൂജിക്കാതേയും ഈ വധുവിനെ മാ ത്രം മനസ്സിൽ വിചാരിച്ചുകൊണ്ടു കടന്നുപോന്നു. തു ശരിയായില്ല. അത് അലക്ഷ്യമായി പോകുന്നതു ക ണ്ട്, തന്നെ അനാദരിച്ചതായി സുരഭി ധരിക്കയും സുരഭി യുടെ സന്തതിയെ ആരാധിച്ചു പ്രസാദിപ്പിക്കുന്നതുവരെ അങ്ങേക്കു മക്കളുണ്ടാകാതെ പോകട്ടെ എന്നു ശപിക്കയും ചെയ്തു. അങ്ങാകട്ടെ സാരഥിയാകട്ടെ ഇതൊന്നുമറി ഞ്ഞില്ല. പൂജ്യപൂജാവ്യതിക്രമം യസ്സുകളെ തടയുന്നു. ഇതാണു നിങ്ങളുടെ സന്തതിപ്രതിബന്ധകാരണം. ചേതസ്സിന്റെ ദീർഘ സത്രത്തിനായി സുരഭി ഇപ്പോൾ പാതാളദേശത്തു പോയിരിക്കയാണു്. അതുകൊണ്ടു സ പത്നീകനായി സുരഭിയുടെ പുത്രിയെ പരിചരിച്ചു പ്രസാ ദിപ്പിച്ചാലും. അപ്പോൾ സന്തതിയുണ്ടാകാതിരിക്കയി 2
താൾ:Malayala Aram Padapusthakam 1927.pdf/23
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു