18 59 ഇത്രയും പറഞ്ഞപ്പോൾ സുരഭിയുടെ മകളും വ സിഷ്ഠൻ ഹോമധേനുവുമായ നന്ദിനി മേഞ്ഞു കഴി ഞ്ഞ് ആശ്രമത്തിൽ മടങ്ങിവന്നു. പല്ലവം പോലെ സ്നിഗ്ദ്ധ പാടലവർണ്ണയും കണ്ടോനിയും കിടാവിനെ കണ്ടു മുല ചുരന്നും ഇറ്റിറ്റുവീഴുന്ന പാലുകൊണ്ടു് ആശ്രമപദ P ത്തെ സേവനം ചെയ്യുന്നവളുമായ ആ പശുവിനെ നോ ക്കി മഹർഷി തുടന്നു പറഞ്ഞു: “അങ്ങയുടെ അഭീഷ്ടം അചിരേണ സാധിക്കും. നിങ്ങൾ രണ്ടാളും കൂടി ഈ നന്ദി നി പ്രസാദിക്കുന്നതുവരെ ശുശ്രൂഷിച്ചാൽ മതി. പദേശം അനുസരിച്ചു പിറേദിവസം തുടങ്ങി പശു വിന ദമ്പതിമാർ ശുശ്രൂഷിക്കുവാനാരംഭിച്ചു. കാലത്തെ കിടാവിനെ കുടിപ്പിച്ചു കെട്ടിയ ശേഷം, രാജപത്നി നന്ദിനിയെ ഗന്ധമാല്യാദികൾ അണിയിക്കും. പിന്നെ കാട്ടിൽ പോയി മേയുവാൻ പശുവിനെ രാജാ വ കയറഴിച്ചു വിടും. ഏകാകിയായി രാജാവ് അതിനെ അനുഗമിക്കും. അതു നടന്നാൽ രാജാവു കൂടെ നടക്കും; ഒ രിടത്തു നിന്നാൽ രാജാവും നിൽക്കും; അതിനെ ഉപദ്രവി ക്കാതെ ഇരിക്കാൻ ഈച്ച മുതലായവയെ രാജാവ് ഓടി ച്ചുകളയും; സൗകര്യമുള്ളപ്പോൾ അതിനെ തടവുകയും ചൊറിയുകയും ചെയ്യും. എന്തിനു, ഛായപോലെ നന്ദി നിയുടെ പരിചരണത്തിനു ദിലീപമഹാരാജാവു സ ദ്ധനായിരുന്നു. ഇങ്ങനെ ഇരുപത്തിയൊന്നു ദിവസങ്ങ ൾ കഴിഞ്ഞു. പിറേദിവസം രാജാവിനു തന്നെക്കുറിച്ചു ള്ള ഭക്തിയുടെ ദാർഢ്യം എത്രമാത്രമുണ്ടെന്നു നന്ദിനിക്കു ജിജ്ഞാസ ഉണ്ടായി. ഗംഗാപ്രപാതത്തിനു സമീപമാ യി ബാലതണങ്ങൾ സമൃദ്ധമായി പിടിച്ചിരുന്ന ഹിമവൽ
താൾ:Malayala Aram Padapusthakam 1927.pdf/24
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു