ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Nilph ഗുഹാപ്രദേശത്തിലായിരുന്നു അന്നു നന്ദിനി തീറ്റി ക്കു ചെന്നുപറ്റിയത്. കൂടെ തന്നെ ഉണ്ടായിരുന്ന രാജാ വ്, മഹാത്മാവായ മഹർഷിയുടെ ഹോമധേനുവിനെ ഹിംസ്രജന്തുക്കൾ ഉപദ്രവിക്കുമെന്നു ലേശം ശങ്കപോലുമി ല്ലാതെ പർവ്വതത്തിന്റെ രമണീയതയിൽ സ്വല്പനേരം ദൃഷ്ടിയായിരുന്നു. രാജാവിന്റെ ദൃഷ്ടി നന്ദിനിയിൽ നിന്നു പ്രത്യാഹൃതമായ ഉടനെ, പെട്ടെന്നു സടാവികട നും ഉപശ്വനുമായ ഒരു സിംഹം ആ സാധു പശുവി ൻ മുതുകിൽ ചാടിവീണു പിടികൂടി. നന്ദിനിയുടെ ക ന്ദനം ഗുഹാവിസാരിയായ പ്രതിധ്വനികൊണ്ടു ദീർഘ ഭവിച്ച്, രാജാവിന്റെ നയനങ്ങളെ കടിഞ്ഞാണിട്ടു പി ടിച്ചതുപോലെ ഝടിതി പശുവിന്റെ നേർക്കു തിരിച്ചു. ഹാ കഷ്ടം! സാധുവും ശാന്തയുമായ ധേനുവിന്റെ പുറ ത്തു പ്രതിഷ്ഠിച്ചതു പോലെ ഒരു സിംഹം അധ്വാസിച്ചി രിക്കുന്നു. ആ നിമിഷത്തിൽ തന്നെ, ധനുർദ്ധരനായിരുന്ന രാ ജാവ്, സിഹത്തെ വധിക്കുവാൻ ശരമെടുക്കുന്നതിനു ആ വനാഴിയിൽ കയ്യിട്ടു. അദ്ദേഹത്തിന്റെ വിരലുകൾ ബാണത്തിന്റെ പു:ഖത്തെ സ്പർശിച്ച മാത്രയിൽ വലതു കൈ മുഴുവൻ സ്തംഭിച്ച്, ശരമെടുക്കുവാനുള്ള ഉദ്യമം ചിത്ര ത്തിലെഴുതപ്പെട്ടതുപോലെ, നിശ്ചലമായി തീർന്നു. അപ രാധിയായ സിംഹം അടുത്തിരുന്നിട്ടും അതിനെ സ്പർശിക്കു വാൻ ബാഹു പ്രതിഷ്ടംഭം നിമിത്തം സ്വവീര്യത്തിനു ഴിവില്ലാതെ വന്നതുകൊണ്ടു് രാജാവിന്റെ കോപം ഉള്ള ൽ വൃഥാ ഉജ്ജ്വലിച്ചു. അനന്തരം സിംഹസനായ രാ ജാവിനോടു സിംഹം ഇങ്ങനെ വിസ്മയകരമായി മനുഷ്യ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/25&oldid=223764" എന്ന താളിൽനിന്ന് ശേഖരിച്ചത്