ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാഷയിൽ പറഞ്ഞു. “ഹേ രാജാവേ! വൃഥാ ശ്രമപ്പെട ണ്ടാ; ശരമിങ്ങോട്ടു പ്രയോഗിച്ചാലും വിഫലമാകയേയുള്ളു. വൃക്ഷങ്ങളെ തള്ളി മറിച്ചിടുവാൻ വായു വേഗത്തിനു സാ ധിക്കുമെങ്കിലും പർവ്വതത്തോടു് അതു മൂർച്ഛിച്ചാൽ ഫല പ്പെടുമോ? ഞാൻ ശ്രീപരമേശ്വരന്റെ കിങ്കരനാണ്. ഇ താ ഇവിടെ മുൻപിൽ ഒരു ദേവദാരുവൃക്ഷം നില്ക്കുന്നത് അങ്ങു കാണുന്നുണ്ടല്ലോ. മഹേശ്വരനു പുത്രനിർവ്വിശേഷ മായവാത്സല്യം അതിനെ കുറിച്ചുള്ളതും സാക്ഷാൽ ശ്രീപാ ർവ്വതിതന്നെ സ്വർണ്ണകുംഭങ്ങളിൽ വെള്ളം കോരി അതി നെ നനച്ചു വളർത്തിയിട്ടുള്ളതുമാണു. ഒരിക്കൽ ഒരു കാട്ടാനവന്നു ഗണ്ഡതടങ്ങൾ ഈ മരത്തിൽ ഉരുമ്മുകയാൽ ഇതിൻ തൊലി ചതഞ്ഞുപോയി. അതിനാൽ അസുരശരങ്ങൾകൊണ്ടു മുറിവേറ്റ സുബ്രഹ്മണ്യനെ കണ്ടതുപോലെ ശ്രീപാർവ്വതി ഖേദിച്ചു. അന്നുമുതൽ കാട്ടാനകളെ ഭയപ്പെടുത്തി ഓടിച്ചു കളഞ്ഞു ഈ വൃക്ഷത്തെ രക്ഷിച്ചുകൊള്ളുവാൻ എന്നെ സിംഹരൂപമാക്കി ഇവിടെ നിയമിച്ചിരിക്കയാണ്. ഈ അഗ്രികുക്ഷിയിൽ കാത്തുകിടക്കുന്ന എൻറ കക്ഷി പൂർത്തിക്ക് ഇവിടെ വന്നു ചാടുന്ന ജന്തുക്കളെആണു കല്പിച്ചിരിക്കുന്നതു്. അതുകൊണ്ടു വിശന്നിരിക്കുന്ന ഞാൻ ഈ ഗോവിന്റെ രക്തം കൊണ്ടു നിരാഹാരം ത ത്തിന്റെ പാരണ വീട്ടുവാൻ തുടങ്ങുന്നു. അങ്ങു ലജ്ജിക്കാ തെ മടങ്ങിയാലും. ഗുരുവിനെ കുറിച്ചുള്ള ഭക്തി അങ്ങ വേണ്ടപോലെ പ്രകാശിപ്പിച്ചു. ശസ്ത്രം കൊണ്ടു രക്ഷിക്കേ ണ്ടതായി വരുന്നത് ഒരുവിധത്തിലും രക്ഷിക്കാവുന്നതല്ലെ ങ്കിൽ, ശസ്ത്രപടുക്കൾക്ക് അതു നിമിത്തം മാനഹാനിക്ക

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/27&oldid=223864" എന്ന താളിൽനിന്ന് ശേഖരിച്ചത്