ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആറാംപാഠപുസ്തകം

ഇങ്ങനെ പ്രഗത്ഭമായ സിംഹവാക്യം കേട്ട്, ദി ലീപൻ മഹേശമാഹാത്മ്യമോർത്ത്, ആത്മനിന്ദയെ വള രെ ലഘൂകരിച്ചു. അനന്തരം രാജാവു സിംഹത്തോടു പറ ഞ്ഞു. “ മൃഗരാജ! ശ്രീശങ്കരൻ കിങ്കരനായ നിനക്കു വാക്കുകൊണ്ടു പറയുന്നതിനു പുറമേ മറ്റുള്ളവരുടെ അന്ത ർഗ്ഗതം കൂടി അറിയാമായിരിക്കുമല്ലോ. ചരാചരങ്ങളുടെ സൃഷ്ടിസ്ഥിതിസംഹാരകാരകനായ മഹേശ്വരനെ അലം ഘ്യശാസനനും പൂജനീയനുമായി ഞാൻ കരുതുന്നു.

ക്ഷേ, ആഹിതാഗ്നിയായ ഗുരുവിന്റെ ഗോവ് ഉപേക്ഷ ണീയമാണെന്നു ഞാൻ വിചാരിക്കുന്നില്ല. അത് എൻറ മുമ്പിൽ കിടന്നു നശിക്കുന്നതു സഹിക്കത്തക്കതല്ല. അതി നാൽ എന്റെ ശരീരം കൊണ്ടു വിശപ്പു ശമിപ്പിക്കുവാൻ നിനക്കു പ്രസാദമുണ്ടാകണം. അസ്തമയ സന്ധ്യയും തള്ള മടങ്ങി വരുമെന്നുള്ളത്സകമായിരിക്കുന്ന പശുക്കുട്ടിയുടെ പ്രിയമാതാവായ ഈ സാധുവിനെ വിട്ടുതരിക. ഇതുകേട്ടു ചിരിച്ചുകൊണ്ടു സിംഹം പറഞ്ഞു: "ഏ കാതപത്രമായ ജഗൽപ്രഭുത്വം, അഭിനവമായ യൗവന ദശ, രമണീയമായ ശരീരം ഈ വകയെല്ലാം തുച്ഛമായ ഈ പശുവിനുവേണ്ടി ഉപേക്ഷിക്കാമെന്നു വയ്ക്കുന്ന ഭ വാൻ കേവലം വിചാരമൂഢനാണെന്ന് എനിക്കു തോന്നു ന്നു. അങ്ങയുടെ മരണംകൊണ്ട് ഈ ഒരു പശുവിനുമാത്രംക്ഷേമമുണ്ടാകും. അവിടുന്നു മരിക്കാതിരുന്നാൽ ഉപദ്രവങ്ങളിൽനിന്നും എത്രയോ പ്രജകളെപ്പാലിക്കുവാൻ കഴിയും. ഭൂതാനുകമ്പയുണ്ടെങ്കിൽ ദേഹത്യാഗം ചെയ്യാതിരിക്കുക. അപരാധമനായ ഗുരുവിനെ അങ്ങു വളരെയപ്പെടുന്നതുപോലെ തോന്നുന്നു. ഒരു പശുവിനു പക

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/28&oldid=223865" എന്ന താളിൽനിന്ന് ശേഖരിച്ചത്