ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രം കോടി പശുക്കളെ കൊടുത്തു ഗുരുകോപം ശമിപ്പിക്കാ വുന്നതല്ലെ? അതുകൊണ്ടു ഊർജ്ജസ്വലവും കല്യാണപര വരകളുടെ ആസ്വാദന സാധനവും ആയ ശരീരത്തെ ര ക്ഷിക്കതന്നെ! പുറത്തിരുന്നു സിംമിങ്ങനെ പറയുമ്പോൾ ഭാരം ക്രാന്തയായ നന്ദിനികരുണമായും കാതരമായും ദയാലുവാ യ രാജാവിന്റെ മുഖത്തുതന്നെ നോക്കിക്കൊണ്ടു കിടക്കുന്ന തുകണ്ടു് അദ്ദേഹം വീണ്ടും പറഞ്ഞു: “ക്ഷത്രിയശബ്ദം തന്നെ ക്ഷതങ്ങളിൽനിന്നു ത്രാണം ചെയ്യുന്നതുകൊണ്ടുണ്ടായതാ ണ്. അതുകൊണ്ട് ക്ഷത്രധർമ്മത്തിനു വിപരീതവൃത്തി യായവനു രാജ്യംകൊണ്ടു പ്രയോജനമെന്ത്? അന്യധേനു കൊടുത്തു മഹർഷിയെ അനുനയിക്കുന്നകാര്യം ശക മല്ല. ഈ പശു കാമധേനുവിൽനിന്നും ഒട്ടും കുറഞ്ഞതല്ല. പ്രസാദംകൊണ്ടു നിനക്കിതിനെ പ്രഹരിക്കുവാൻ സാ ധിച്ചു എന്നു മാത്രമേയുള്ളു. ഞാൻ അഹിംസയാണെന്നു നീ വിചാരിക്കുന്നപക്ഷം എന്റെ യശഃശരീരത്തെക്കുറി ദയാലുവായിരിക്കുക. മാദൃശന്മാർ പഞ്ചഭൂതമയമായ ശ രീരപിണ്ഡത്തെപ്പറ്റി അനാസ്ഥന്മാരാകുന്നു. ആഭാഷണ പൂർവ്വമാണു സഖ്യമുണ്ടാകുന്നതെന്നു പറയുന്നു. നാം തമ്മി ൽ ഇവിടെ സംഭാഷണത്തിനു സംഗതിയായി. അതുകൊ ണ്ടു സംബന്ധമുണ്ടായ എന്റെ അപേക്ഷയെ നിനക്കു നിരാകരിക്കാവുന്നതല്ല.” “എന്നാൽ അങ്ങനെയാകട്ടെ എന്നു സിംഹം സംവദിച്ചു. ഉടൻ രാജാവിന്റെ ബാഹു സ്തംഭനം മാറി. അദ്ദേഹം ആയുധങ്ങൾ താഴെവച്ചശേഷം സ്വദേഹത്തെ സിംഹത്തിനും ആഹാരമായി സമർപ്പിച്ചു. അധോമുഖനായി, ഉത്തരക്ഷണത്തിൽ സ്വമൂർദ്ധ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/29&oldid=223778" എന്ന താളിൽനിന്ന് ശേഖരിച്ചത്