കുന്നിച്ചു കഴിച്ചു യാത്ര തുടങ്ങി.
അപ്രദേശങ്ങൾ പതുക്കെടന്നു
അഗ്രഭാഗത്തിങ്കൽ ചെന്നതുനേരം
പച്ചനിറമുള്ള രത്നങ്ങളാലെ
മെച്ചത്തിൽ കെട്ടിപ്പടുത്തു വിളങ്ങും
നീരാഴമുള്ളാരു നീരാഴി തൻറ
തീരത്തു ചെന്നു കരേറി നരേന്ദ്രൻ.
ജലമേന്തിനിൽക്കുന്നൊരാറിന്റെ മ
ജലമില്ലെന്നുള്ളത്തിലോർത്തു പതുക്കെ
നലമോടു പൊണ്ണൻ കുതിച്ചങ്ങു ചാടി
നിലവിട്ടു വെള്ളത്തിൽ വീണാശുമുങ്ങി
പുഴുക്കും കളഭവും ചാന്തും കുറിയും
കഴുകി ജലത്തിൽ കിടന്നങ്ങുഴച്ചു
മുഴുകിയും പൊങ്ങിയുമങ്ങൊരുദിക്കിൽ
ഒഴുകിത്തിരിഞ്ഞു തനിച്ചോരു വീരൻ
വെള്ളം കുടിച്ചും കിതച്ചും പതച്ചും
ഉള്ളം ചൊടിച്ച മുരുണ്ടും പിരണ്ടും
തള്ളിയലച്ചും വിറച്ചും വിയം
തള്ളിപ്പിടിച്ചും മറിഞ്ഞും തിരിഞ്ഞും
പാരം വലഞ്ഞു പതുക്കെ പതുക്കെ
തീരമണഞ്ഞൊരു ദിക്കിൽ കരേറി.
കണ്ടുവിക്കും വൃകോദരനപ്പോൾ
രണ്ടു കരങ്ങളും കൊട്ടിച്ചിരിച്ചു
“പണ്ടു നീ നമ്മെക്കയർ
66
കൊണ്ടുകെട്ടി
ക്കൊണ്ടു കയത്തിൽ പിടിച്ചു മറിച്ചു
അങ്ങനെ ചെയ്തോരു കാനാ നീ
താൾ:Malayala Aram Padapusthakam 1927.pdf/34
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു