36 നീയാജ്ഞനും പരമഭക്തനും ആയിരുന്നു എന്നു ഗ്രഹി ക്കാം. അതുകൊണ്ടു മെനിസീസു മെത്രാനും നാരായണ ഭട്ടതിരിക്കും പ്രിയങ്കരനായിരുന്ന രാജാവ് ഒരാൾ തന്നെ യായിരുന്നു എന്ന് അനുമാനിക്കാവുന്നതാകുന്നു. ഈ മെ താൻ ചെയ്ത ശുപാർശ അനുസരിച്ചു പോർട്ടുഗൽ രാജാ ' ചെമ്പകശ്ശേരി രാജാവിനും കൊച്ചി രാജാവിനും (Brother in harms) എന്ന പദവി സംഭാവനം ചെയ്തു. പരസ്പര ത്രിയെ ദൃഢീകരിച്ചു. ചെമ്പകശ്ശേരി രാജ്യം ദ്വിതീയ ഭാഗം. ഇങ്ങനെ പാശ്ചാ തമൈത്രീരസജ്ഞനും സർവ്വസ തന്ത്രനും പ്രതാപവാനുമായി വാണിരുന്ന രാജാവിൻറ രാജ്യം അന്നത്തെ കൊച്ചി സം സ്ഥാനം മുതൽ കായംകുളം രാജ്യം വരെ വ്യാപിച്ചിരുന്നു. പോർട്ടുഗീസുകാർ പുറക്കാട്ട വാണിജ്യശാലകളും കോട്ടയം കെട്ടി വ്യാപാരം നടത്തി വന്നു. ഏകദേശം കൊല്ലം 10-ാമാണ്ടുവരെ ഒരു കോ ട്ടയുടെ അവശേഷങ്ങൾ പുറക്കാട്ട് കാണാനുണ്ടായിരു ന്നു. എന്നാൽ പോർട്ടുഗീസുകാരുടെ പ്രതാപത്തിനും ചക്ര നേമി ക്രമേണ ഉച്ചനീചദശകൾ ഉണ്ടാകാതിരുന്നില്ല. ക്രിസ്തു സ ാംശതാബ്ദാരംഭം മുതൽ ഡച്ചുകാർ അഥവാ
താൾ:Malayala Aram Padapusthakam 1927.pdf/42
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു