a 39 ലന്തക്കാർ മുത്തതാവഴിയുടെയും പോർട്ടുഗീസുകാർ മറു താവഴിയുടെയും ഭാഗഭാക്കുകളായി വന്നുകൂടി. അനന്തരം യുദ്ധമാരംഭിച്ചു. വാമാണ്ട് കംഭത്തിൽ പോർട്ടുഗീ സുകാരുടെ വക പള്ളിപ്പുറം കോട്ട് ലന്തക്കാർ പിടിച്ചട ക്കി. കരപ്പുറത്തുകാർ തടഞ്ഞതുകൊണ്ടു്, വടക്കുംകൂർ രാജാവിനൊ തെക്കുംകൂർ രാജാവിനൊ യുദ്ധത്തിനു വന്നു ചേരുവാൻ സാധിച്ചില്ല. അതുകൊണ്ടു ലന്തക്കാർ പിൻ വലിയുകയും പോർട്ടുഗീസുകാർ വീണ്ടും പള്ളിപ്പുറം കോട്ട കൈവശപ്പെടുത്തുകയും ചെയ്തു. വാമാണ്ടു മകരത്തിൽ ലന്തക്കാർ കൊടുങ്ങല്ല പിടിക്കാൻ സന്നിഹിതരായി. അതു പിടിച്ച ശേഷം അവർ കൊച്ചിയിലേക്കു പുറപ്പെട്ടു. ഇളങ്കുന്നപ്പു ഴെ വന്നു സാമൂതിരിയുടെ സൈന്യവും പാളയമടിച്ചു. ക താവഴിക്കു വിജയം ലബ്ധപ്രായമെന്നു കണ്ടു്, മറുക ക്ഷി വളരെ പരിഭ്രമിച്ചു. മട്ടാഞ്ചേരിയിൽ വച്ചു സൈന്യ ങ്ങൾ നേർത്തു. ലന്തക്കാർക്കു തന്നെ വിജയം ലഭിച്ചു. പി ന്നീടു കൊച്ചിക്കോട്ട പിടിക്കുവാൻ ശ്രമിച്ചതു ഫലിക്കാ തെ ലന്തക്കാർ വീണ്ടും പിൻവലിഞ്ഞു. കൊച്ചി പിടിക്കാതെ അടങ്ങുന്നതല്ലെന്നുറച്ച്, അ വർ പിന്നെയും അടുത്ത കൊല്ലത്തിൽ പടയും പ്പെട്ടുവന്നു. ലന്തക്കാരുടെ കർക്കശമായ രോധം കൊണ്ടു പോർട്ടുഗീസുകാർ വളരെ ഞെരുങ്ങി. ഈ അവസരത്തി ൽ വഞ്ചിപ്പടയുമായി ചെമ്പകശ്ശേരി രാജാവു് എറണാ കുളത്തെത്തി. പോർട്ടുഗീസുകാരുടെ മിത്രമായ ആ രാ ജാവ് വേണ്ടപോലെ ഭക്ഷ്യപദാർത്ഥങ്ങൾ കോട്ടയ്ക്കകത്തു കടത്തിക്കൊടുത്തു അവരെ സഹായിച്ചു. അനന്തരം e
താൾ:Malayala Aram Padapusthakam 1927.pdf/45
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു