കരമായ ഒരു വിശേഷമാണ്. രാമാനുജൻ എഴുത്തഛൻ കൂടെ ചെമ്പകശ്ശേരി രാജാവിന്റെ ആശ്രയത്തിൽ ആ യിരുന്നു എന്നും, അധ്യാത്മരാമായണം കിളിപ്പാട്ടു് അ വിടെ വച്ചു നിർമ്മിച്ചിട്ടുള്ളതാണെന്നും പറയുന്നവർ ഉ ണ്ട്. അതു ശരിയാണെങ്കിൽ, കേരളീയസാഹിത്യത്തിനു ചെമ്പകശ്ശേരി രാജധാനിയെപ്പോലെ പോഷണപ്രദമാ യ ഒരു സ്ഥലമുണ്ടായിരുന്നു എന്നു പറയുവാനില്ല.
ചെമ്പകശ്ശേരി രാജാവ് പരാക്രമശാലിയായ മാർത്താണ്ഡവർമ്മമഹാരാജാവിനാൽ പരാജിതനായെങ്കി ലും, ജേതാവു പരാജിതനെ പല കാര്യങ്ങളിലും അനുവ ർത്തിച്ചിട്ടുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. അതിലൊന്നു തിരുവനന്തപുരത്തു മുറജപം ഏർപ്പെടുത്തിയതാണു്.ഇതും അമ്പലപ്പുഴ രാജാവു നടത്തിവന്നിരുന്നതാണു്.ഇന്നും മുറജപസ്യയും കുടിക്കുനീർ കൊടുക്കുന്നതു തെക്കേടത്തു ഭട്ടതിരിയാണ്.
പത്തുനൂറു സഹകരണന്മാർ
ബദ്ധാമോദമുദിക്കും കണക്കിനെ
വിളങ്ങീട്ടു നിരക്കവേ താഴിക
കുടങ്ങളതിൽവേ കാണായ
കനകക്കൊടി തന്റെ മകൾപാട്ടിൽ
ഖഗരാജനിരിപ്പതും കാണായി