ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊടിക്കൂറയോടൊപ്പമിയന്നൊര
കുടകൂടെപ്പലതരം കാണായി
കാഞ്ചനമയമായ വിമാനങ്ങൾ
സഞ്ചരിക്കുന്നതൊക്കെയും കാണായി
പ്രിയാംബുധിനാദം കണക്കിന
വലിപ്പത്തിലൊരാഘോഷം കേൾക്കായി;

സ്ഫടികം കൊണ്ടും വിഭ്രമംകൊണ്ടുമ
ങ്ങിടർന്ന കിടങ്ങുകൾ കാണായി;
മതിബിംബത്തോടൊപ്പമുയർന്നൊരാ
മതിൽക്കൂട്ടങ്ങൾ വെവ്വേറെ കാണായി;
മതിപോരാഞ്ഞു നോക്കുന്നു പിന്നെയും
മതിപോരാ നമുക്കിതു വാഴ്ത്തുവാൻ
നിരക്ക് മണി ഗോപുര പംക്തിയും
ഒരുപോലെ പ്രകാശിച്ചുകാണായി.
നിലവെവ്വേറേ മേൽപ്പോട്ടു നോക്കുമ്പോൾ
നിലയില്ലാ മനസ്സിനും കണ്ണിനും.
വിസ്താരത്തിൽ ചമച്ചുകിടക്കുന്ന
രത്നസോപാന മാർഗ്ഗങ്ങളിൽ ചില
ഭക്തന്മാരുടനങ്ങോട്ടു മിങ്ങോട്ടും
ബദ്ധാനന്ദം നടപ്പതും കാണായി
ലോകമാർഗ്ഗങ്ങൾ പോലെ ശിവ, ശിവ,
രാജമാർഗ്ഗങ്ങളൊക്കെയും കാണായി.
അളിനും മുരണ്ടു മുരണ്ടുടൻ
ഹരിഗാഥകൾ ചൊല്ലി നടക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/51&oldid=223855" എന്ന താളിൽനിന്ന് ശേഖരിച്ചത്