ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആറാംപാഠപുസ്തകം

ശംഖചക്രം ധരിച്ച പുരുഷന്മാർ
സംഖ്യയില്ലാ മഹാപുരി ചൂഴവും;
മജ്ജനസ്ഥലമുണ്ടു പലവിധം
സജ്ജന ഹൃദയം പോലെ വെള്ളവും,
ഭക്തിപൂണ്ടുള്ള പക്ഷിമൃഗങ്ങളും
എത്രമോഹനമുദ്യാനഭൂമിയിൽ,
ചരണങ്ങൾ പതിഞ്ഞുകിടക്കയോ?
വിളകാതെയിരിക്കുന്നു ഭക്തന്മാർ
പച്ചക്കൽ കൊണ്ടു വിഷ്ണുസ്വരൂപമാ
ത്തിവച്ചോരു പാവകളെപ്പോലെ.
ആയിരക്കാൽ മണിമയമണ്ഡപം
മുഴങ്ങി സ്തുതിഘോഷമൊരേടത്തു


വിസ്മയങ്ങൾ പറവാൻ പണി പണി
കോടിപ്രഭാപടലം കൊണ്ടു
ചിത്രമായെഴുമാസ്ഥാനമണ്ഡപം
ഇത്ര നീളമകലമെന്നുള്ളതും
തീർത്തു കൂടായി ദിവ്യന്മാർക്കാർക്കുമേ
മുക്തിയെന്നു പറയുന്നിതെല്ലാരും
ഇത്ഥമെന്നറിയാമതു കാണുമ്പോൾ.
അതുകണ്ടങ്ങിരിക്കവേ പിന്നെയും
അതിന്മേലൊരു വിസ്മയം കാണായി
വെള്ളിമാമലമേലെയും മേലെയും

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/52&oldid=223859" എന്ന താളിൽനിന്ന് ശേഖരിച്ചത്