ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

 
മണ്ഡലാകൃതി പൂണ്ടുകിടക്കയോ?
പള്ളികൊള്ളുന്ന പാൽക്കടൽ തന്തിര
വെള്ളം തന്നെ പരന്നുകിടക്കയോ?
അനന്തനായ മൂലപ്രകൃതിതാൻ
അനന്താകൃതി പൂണ്ടു കിടക്കയോ?
നിർണ്ണയിച്ചു പറവാനരുതെൻ
പന്നഗേശ്വരാ നിന്നേ വണങ്ങുന്നേൻ
ഭദ്രപീഠം പരിക്കായ് വിളങ്ങീടും
സർപ്പരാജനെയീ വണ്ണം കൂപ്പുന്നേൻ
ഇണ്ടലെന്നിയേ പിന്നേയൊരത്ഭുതം
കണ്ടവർ ക്കിതാ ഞാനൊന്നു
കൂപ്പുന്നേൻ
ഇന്ദ്രനീല നിറത്തിലൊരായിരം
ചന്ദ്രമണ്ഡലമൊന്നിച്ചടിക്കാ
കാരുണ്യാമൃതവന്മഴ പെയ്യുന്ന
കാളമേഘം നിറഞ്ഞങ്ങിരിക്കയാ
ബ്രഹ്മാനന്ദമെന്നും പരമാർത്ഥം
ശ്യാമവർണ്ണത്തിൽ പ്രത്യക്ഷമാകാ
നാലുഭാഗത്തും നോക്കുന്നനേരത്തു
നീലവർണ്ണ പ്രപഞ്ചവും മ
വിശ്വാസം കൂടെയില്ലാതെ കൃഷ്ണന്മാർ
വിശ്വനാഥനെക്കണ്ടു സുഖിച്ചിതേ.
പങ്കജാക്ഷനു മീതേയൊരായിരം
വെൺകൊറ്റക്കുട തീർത്തിരുനന്തനും
മുഖരങ്ങളൊക്കെ നിരക്കു
മകുടത്തിന്നു ശോഭയായ് വന്നിതു
നവരത്നകിരീടം നിനയ്ക്കുമ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/53&oldid=223860" എന്ന താളിൽനിന്ന് ശേഖരിച്ചത്