ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

 
കൗസ്തുഭമെന്നു പേർ പറഞ്ഞീടുന്നു.
തിരുമാർവ്വിൽ പതിച്ചതിനു മുൻപുള്ള
മറുവും വലഭാഗത്തു കാണായി;
എട്ടുദിക്കുകളൊക്കെ നിരന്നോരാ
എട്ടുകൈകളുമന്നേരം
കാണായി.
ചതുർവ്വേദവും ഘോഷിച്ചു. നാഭിയിൽ
ചതുരാനനമൂർത്തിയെ കാണായി.
പൊന്മയമായ കാഞ്ചികൾ ചൂഴ
പത്മരാഗമരതക ശോഭയും,
മിന്നൽപോലെ പീതാംബരശോഭയും,
പന്നഗോധാവള് ശോഭയും,
കൂടെക്കൂടത്തിരുമേനികാന്തിയും,
കൂടിനൊപ്പം പ്രകാശിച്ചുകാണായി.
പഞ്ചവർണ്ണത്തിൽ ചെന്നുലയിച്ചോരു
പഞ്ചഭൂതങ്ങളോടെ വണങ്ങിനാർ.
ഭക്തന്മാരുടെ ചില തന്നിൽ
നിത്യസൗഖ്യനിദാനമായ് മിന്നി
മഞ്ജനമണിസ്തംഭം കണക്കിനേ
ഭംഗിയേർന്ന കണങ്കഴൽ കാണായി.
തുളസീം കൊണ്ടു മറഞ്ഞിട്ടു
വില വീടും പുറവടി നൂപുരം,
നിഷ്കള ബ്രഹ്മവസ്തു സ്വരൂപമായ്
നില്ലു പോലെ നഖമണി ശോഭയും
സകലത്തിനുമാധാരമായോരു
സകളാകൃതി പൂണ്ട പുരുഷനെ
ധൂമം വേർപെട്ട പാവകനെപ്പോലെ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/55&oldid=223826" എന്ന താളിൽനിന്ന് ശേഖരിച്ചത്