ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

79 എന്നെ നോക്കി പറഞ്ഞു. വത്സ മഹാശ്വേത! സാ ഹസത്തിനു തുനിയേണ്ട! കുറേ കഴിഞ്ഞു പുണ്ഡരീകനു മായി നിനക്കു സമാഗമമുണ്ടാകും” ഇതു കേട്ടു ഞാൻ വ ളരെ അത്ഭുതപ്പെട്ടു. അപ്പോൾ പുണ്ഡരീകശരീരവുമെടു ത്തു കൊണ്ട് ആ പുരുഷൻ മുകളിലോട്ടുയരുന്നതു കണ്ടു. ഇതെന്താശ്ചര്യമെന്നു ഞാൻ കപിലനോടു ചോദിച്ചു. അയാൾ ഉത്തരമൊന്നും പറയാതെ അരയും തലയും മുറ ക്കി പുണ്ഡരീകനെ എടുത്തു പൊങ്ങിപ്പോയവനോടു ക യർത്തുതുടങ്ങി. ഒടുവിൽ കപിലനും മുകളിലേക്ക് ഉയ ർന്നു പോകുന്നതു കണ്ടു. അവർ മൂന്നുപേരും ചന്ദ്രമണ്ഡല ത്തിൽ ചെന്നുചേർന്നു. മുൻപറഞ്ഞ സാന്ത്വനവാക്യം നിമിത്തം ജീവിതത്തെ ഉപേക്ഷിക്കാതെ ഞാനും തര ളികയും അവിടെനിന്നു മടങ്ങി ഇവിടെ വന്നുചേർന്നു. മറ്റു സകല കാര്യങ്ങളിലും വൈരാഗ്യമുണ്ടായി, മന്ദാ യായ ഞാൻ ശിവാർച്ചനവും വ്രതനിഷ്ഠയും അവലം ബിച്ച് ഇങ്ങനെ കഴിയുന്നു. അച്ഛനും മറ്റും ഇവിടെ വ ആ ഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടു പോകുവാൻ ചെയ്ത തങ്ങൾക്കു വശപ്പെടാതെ, ഞാൻ ഇവിടെ തന്നെ വസി ച്ചുകൊണ്ടിരിക്കുന്നു. രാജകുമാര, നിസ്സാരമായ ഈ ചരി തം വിസ്തരിച്ചതുകൊണ്ടു വല്ല പ്രയോജനവുമുണ്ടോ? ഇങ്ങനെ മഹാശ്വേത തന്റെ വൃത്താന്തം നിശ്വാ സവിചികളാൽ ബയും, അശ്രുധാരകൊണ്ടു ആർദ്ര കപോലയും, ഗൽഗദംകൊണ്ടു ക്ലികണ്ഠയുമായി ഒരുവി ധം ഉപസംഹരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/85&oldid=224104" എന്ന താളിൽനിന്ന് ശേഖരിച്ചത്