ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
80 ആറാം പാഠപുസ്തകം
പാഠം
ബന്ധനസ്ഥനായ ഹനുമാൻ.
(അധ്യാത്മരാമായണം - സുന്ദരകാണ്ഡം)
അനിലജനെ നിശിചരകുലാധിപൻ മുമ്പിൽ വ-
ച്ചാദിതേയാധിപാരാതി ചൊല്ലീടിനാൻ:
"അമിതനിശിചരവരരെ രണശിരസികൊന്നവ
നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാൻ.
പ്ലവഗകുലവരനറിക സാമാന്യല്ലിവൻ
പ്രത്യർത്ഥിവർഗ്ഗത്തിനെല്ലാമൊരന്തകൻ."
നിജതനയവചനമിതി കേട്ടു ദശാനനൻ
നിൽക്കും പ്രഹസ്തനോടോർത്തു ചൊല്ലീടിനാൻ.
“ഇവനിവിടെ വരുവതിനു കാരണമെന്തെന്നും
എങ്ങുനിന്നത്ര വരുന്നതെന്നുള്ളതും
ഉപവനവുമനിശമതു കാക്കുന്നവരെയും
ഊക്കോടു മററുള്ള നക്തഞ്ചരരെയും
ത്വരിതമതി ബലമൊടു തകർത്തുപൊടിച്ചതും
തുമയോടാരുടെ ദൂതനെന്നുള്ളതും
ഇവനൊടിനി വിരവിനൊടു ചോദിക്കനീ"യെന്നു
മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനും
പവനസുതനൊടു വിനയനയ സഹിതമാദരാൽ
പപ്രച്ഛ “നീയാരയച്ചുവന്നൂകപേ?