ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബന്ധനസ്ഥനായ ഹനുമാൻ

നൃപസദസി കഥയ മമ സത്യം മഹാമതേ

നിന്നെയഴിച്ചു വിടുന്നുണ്ടു നിർണ്ണയം.

ഭയമഖിലമകതളിരിൽ നിന്നു കളഞ്ഞാലും

ബ്രഹ്മസഭയ്ക്കാക്കുമിസ്സഭ പാർക്കനീ

അനൃതവചനവുമലമധർമ്മകർമ്മങ്ങളും

അത്ര ലങ്കേശരാജ്യത്തിങ്കലില്ലടോ"

നിഖിലനിശിചരകുലബലാധിപൻ ചോദ്യങ്ങൾ

നീതിയോടെ കേട്ട വായുതനയനും

മനസി രഘു കുലവരനെ മുഹുരപി നിരൂപിച്ചു

മന്ദഹാസേന മന്ദേതരം ചൊല്ലിനാൻ

സ്പുടവചനമതിവിശദമിതി ശൃണു ജളപ്രഭോ

പൂജ്യനാം രാമദൂതൻ ഞാനറികനീ,

ഭുവനപതി മമ പതി പുരന്ദരപൂജിതൻ

പുണ്യപുരുഷൻ പുരുഷോത്തമൻ പരൻ

നിജജനകവചനമതു സത്യമാക്കീടുവാൻ

നിർമ്മലൻ കാനനത്തിനു പുറപ്പെട്ടു

ജനകയുമവരജനുമായ് മരുവുന്നനാൾ

ചെന്നു നീ ജാനകിയെ കട്ടുകൊണ്ടീലെ?

തവ മരണ മിഹ വരുവതിന്നൊരു കാരണം

താമരസോത്ഭവകല്പിതം കേവലം.

തദനു ദശരഥതനയനും മതംഗാശ്രമേ

താപേന തമ്പിയുമായ് ഗമിച്ചീടിനാൻ.

തപനതനയനൊടനലസാക്ഷിയായ് സഖ്യവും

താൽപര്യമുൾക്കൊണ്ടു ചെയ്തോരനന്തരം

അമരപതിസുതനെയൊരു ബാണേന കൊന്നുടൻ

അർക്കാത്മജന്നു കിഷ്ക്കിന്ധയും നൽകിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/87&oldid=223879" എന്ന താളിൽനിന്ന് ശേഖരിച്ചത്