ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശ്രീ മൂലം തിരുനാൾ മഹാരാജാവുതിരുമനസ്സിലെ ബാല്യം
3


ഇതി ശിശുപരിരക്ഷാ ധാത്രിചെയ്യേണ്ടതായ് വ-
ന്നതിനുപകരമായിദ്ധാത്രിയേ മൂലഭൂപൻ
അതികുശലത ചേരുമ്മട്ടു പാലിപ്പതില്ലേ?
പതിവു ഖലു കൃതജ്ഞർക്കീവിധം ധീവിശേഷം.


അരുണനയനദീപ്തിധ്വസ്തവൈര്യന്ധകാരൻ
ചരമഗതി കഴിഞ്ഞിട്ടാണ്ടു നൂറായവാറേ
കരുണവിശദമാക്കാൻ ബാലമാർത്താണ്ഡവർമ്മാ
ധരണിയിലെഴുനെള്ളിക്കാണ്മതോമൂലഭൂപൻ?

൧൦


കലഹലഹരി സൈന്യച്ഛിദ്ര സാമുദ്ര കോലാ-
ഫലമൊടുവിലസീട്ടീബ്ഭാരതം വർഷമെല്ലാം
കിലുകിലെ വിറപൂണ്ടാരാണ്ടിലീ മൂലജക്ഷ്മാ-
വലരി പൂജനി, ലോകസ്വസ്ഥതയ്ക്കേകഹേതു.

൧൧


ഹസിതസിതവിലാസ ജ്യോത്സനയിൽസ്നാതമാസ്യം
കിസലയചയലക്ഷ്മീചോരമാംചോരിവായും
ബിസസമസുകുമാരം തൽകുമാരാംഗവും ക-
ണ്ടസദൃശസുഖമാർന്നാൻ മാതുലൻ വീതമെന്യേ. (3)

൧൨


പിതൃവിരഹിതനായിഗ്ഗോകുലത്തിങ്കൽ മുന്നം
യദുപതി ബലദേവോപേതനായ് വാണപോലെ
കുതുകമൊടു വസിച്ചാൻ മൂലജൻ സാഗ്രജന്മാ-
വതിലിതിനു വിശേഷം മാതുല പ്രീതിലാഭം.

൧൩


തദനു നൃപതി പുക്കാനുത്രനക്ഷത്ര ജാതൻ
ത്രിദശപുരി, തൃതീയം മൂലജന്മാ വയസ്സും

_________

(3)വീതമെന്യേ=പങ്കുവയ്ക്കാതെ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/9&oldid=223291" എന്ന താളിൽനിന്ന് ശേഖരിച്ചത്