ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86 മായി മൂന്നുനാലു, ശിലാലേഖകളും അവ ഉപോൽബല കമായി രണ്ടു സംസ്കൃതപ്രബന്ധങ്ങളുമാകുന്നു. ഇവയിൽ ആദ്യത്തെ ശിലാലേഖ കാഞ്ചീപുരത്ത് അരുളാളപ്പെരു മാൾ കോവിലിലെ ഭിത്തിയിലും, രണ്ടാമത്തതും ശ്രീരംഗ ത്തു രംഗനാഥ സ്വാമിയുടെ ക്ഷേത്രഭിത്തിയിലും, മൂന്നാമ അത് സൌത്ത് ആക്കാട്ട് ഡിസ്ട്രിക്ററിൽ തിരുവടി ഗ്രാമത്തിലുള്ള ശ്രീവീരസ്ഥാനേശ്വരമെന്ന ശിവക്ഷേത്ര ത്തിലും നിന്നും സിദ്ധിച്ചിട്ടുള്ളവയാണു്. നാലാമത് ഒരു ശിലാശാസനം തിരുവനന്തപുരത്തു ചാലയിൽ ഗ്രാമത്തി ൽനിന്നും ലഭിച്ചിട്ടുണ്ടു്. രണ്ടു സംസ്കൃത പ്രബന്ധങ്ങൾ എന്നു പറഞ്ഞതിൽ ഒന്നു രവിവർമ്മ മഹാരാജാവിനാൽ തന്നെ വിരചിതമായ പ്രദ്യുമ്നാഭ്യുദയ മെന്ന നാടകാ തെന്നും പക്ഷഭേദങ്ങൾക്ക് ഇടകൊടുത്തു കാണുന്ന അല ങ്കാരസൂത്രങ്ങൾക്കും അവയുടെ വൃത്തിക്കും സമുദ്രബന്ധ ൻ ഉണ്ടാക്കിയിട്ടുള്ള വ്യാഖ്യാനമാകുന്നു. പ്രസ്തുതപ്രമാണ ങ്ങളിൽ കാണുന്ന വൃത്താന്തശകലങ്ങളെ പ്രമാണാന്തരങ്ങ ളിൽനിന്നു ഉപലഭ്യമായ സംഗതികളോടു യോജിപ്പിച്ചു്, ഒരു ചരിത്രസംഗ്രഹപ്രതിമ നിർമ്മിക്കേണ്ടിയിരിക്കുന്നു ഈ രവിവർമ്മ മഹാരാവിന്റെ രാജധാനി കൊല്ലം പട്ടണമായിരുന്നു. ആ നഗരത്തിനു സംസ്കൃതത്തിൽ കോ ജംബമെന്നു പറയുന്നു. രവിവർമ്മരാജാവിനുമുമ്പുതന്നെ വി രചിതമായ ശുകസന്ദേശത്തിലും, അദ്ദേഹം ജനിച്ചതിനു ശേഷം നിർമ്മിതമായ ഉണ്ണുനീലിസന്ദേശത്തിലും കാണു ന വർണ്ണനകൾകൊണ്ടു്, കൊല്ലം വളരെ പ്രശസ്തിക്കു പാ ത്രമായിരുന്നു സ്പഷ്ടമാകുന്നു. ഈ മഹാരാജാവിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/92&oldid=224188" എന്ന താളിൽനിന്ന് ശേഖരിച്ചത്