ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6 നാലാം പാഠപുസ്തകം. ശരിയായി പ്രവത്തിക്കാതേയും തിന്നുന്ന ആഹാരത്തിനു ദഹനം ഉണ്ടാകാതെയും ഇരുന്നാൽ മഹാഭാഗ്യവാന്മാരുടെ പോലും ജീവിതം ദുഃഖസമ്മിശ്രമായിട്ടേ ഇരിക്കൂ. ആരോ ഗമില്ലായ്മ നിമിത്തം കഷ്ടപ്പാടുകൾ നേരിടുകയും കോപാ ദിവികാരങ്ങൾ മൂരിക്കയും ചെയ്യുന്നു. കൂടക്കൂടെ ദീനം പിടിപെടുകയാൽ ഉണ്ടാകുന്ന അനാവശ്യ ചിലവും സാര മില്ലാത്തതല്ല. ചിലപ്പോൾ വെളിയിൽ പോയി വേലം ചെയ്ത കാലക്ഷേപത്തിനുള്ള വഴി നേടേണ്ട ആളായിരിക്കും ദീനത്തിൽ പെടുക; അതിനാൽ പണം ധാരാളം ചില വുള്ള ആ കാലങ്ങളിൽ കുടുംബം ദാരിദ്ര്യദുഃഖമനുഭവിക്കാൻ ഇടയാകുന്നു. ഇതിലൊക്കെ വലു തായ ദോഷം, ദേഹത്തിന് ആരോഗ്യമില്ലെങ്കിൽ മനസ്സിനും ആരോഗ്യമില്ലാതിരിക്കുക എന്നുള്ളതാണ്. ആരോഗ്യകാലത്ത് എന്നതുപോലെ ദീന കാലത്തു തലച്ചോറും പരിശുദ്ധമായിരിക്കയില്ല; നല്ല ദഹ നശക്തിയും രക്തപരിവാഹവും ഇല്ലാതിരുന്നാൽ തലച്ചോറു ക്ഷീണിച്ച് ആലോചനാശക്തി മങ്ങിപ്പോകുന്നു. ആരോഗ്യത്തിന്റെ മാഹാത്മ്യവും അതൃന്താവശ്യകതയും അറിയുന്നതിനു് ഇത്രയും പറഞ്ഞതുകൊണ്ടു മതിയാകും. നമ്മുടെ സാമാനമായ സുഖത്തിനും ഗുണത്തിനും ആരോ- ഗ്ഗം എത്രത്തോളം അത്യന്താപേക്ഷിതമാണെന്നു വിവരിച്ച കഴിഞ്ഞുവല്ലോ. ഇനി അതിനെ പരിപാലിക്കേണ്ടതു് എങ്ങനെയാണെന്ന് ആലോചിച്ചു നോക്കാം; എന്തെന്നാൽ, അതു പൊയ്പോയതിനു ശേഷം, വീണ്ടും സമ്പാദിക്കുന്ന തിനു വേണ്ടി സമയവും പണവും വ്യയം ചെയ്യാൻ ഇടയാ കുന്നതിനേക്കാൾ അതിനെ സൂക്ഷിച്ചു രക്ഷിക്കുകയാണല്ലോ നന്നു . ഒരു നഗരത്തിലെ ജനങ്ങളെ അവരുടെ രക്ഷയ്ക്കായി ഉണ്ടാക്കീട്ടുള്ള നിയമങ്ങൾകൊണ്ടു് ഭരിക്കുന്നതുപോലെ,

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/10&oldid=223102" എന്ന താളിൽനിന്ന് ശേഖരിച്ചത്