ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിദ്യുച്ഛക്തിയാലുള്ള കമ്പിത്തപാൽ.
13
ഇന്ദ്രിയഗോചരമായ സൎവവസ്തുവിലും വിദ്യുച്ഛക്തി മറ
ഞ്ഞിരിക്കുന്നുണ്ടു്. ഈ ശക്തിയുടെ സ്വഭാവത്തെപ്പറ്റി
യുള്ള പരിപൂൎണ്ണജ്ഞാനം ഇപ്പോൾ ലോകത്തിനു് സിദ്ധി
ച്ചിട്ടുള്ള ശാസ്ത്രപരിചയംകൊണ്ടു് ഉണ്ടാകുന്നില്ല. വിദ്യുച്ഛക്തിയുടെ സ്വഭാവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ
എന്തെങ്കിലും ആയിരിക്കട്ടെ; അതിന്റെ സഹായത്താലാ
ണു് ഭൂലോകത്തിലെ അതിദൂരസ്ഥങ്ങളായ രാജ്യങ്ങൾക്കു
ക്ഷണമാത്രംകൊണ്ടു വാൎത്താനിവേദനം ചെയ്യാൻ കഴിയു
ന്നതു് എന്നതിനു സന്ദേഹമില്ല.
മിന്നൽ കമ്പിപ്രവർത്തനത്തിന്റെ രീതി യൂറോപ്പിലും അമേരിക്കയിലും ഭിന്നമായിരിക്കുന്നു. എന്നാൽ കമ്പിയുടെ ഉഭയാഗ്രങ്ങളിലും ഘടിപ്പിച്ചിട്ടുള്ള യന്ത്രവിശേഷങ്ങളിൽ ഈ ശക്തിയുടെ പ്രവാഹം തട്ടുമ്പോൾ ഉണ്ടാകുന്ന വികാര-