ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിവേകം. 185 മാത്രമേ ദ്രഷ്ടാക്കളായി തീരാവു; വിചാരവും വ്യാപാരവും സമ്മേളിച്ചു പ്രവർത്തിക്കണം എന്നാണു് ബേക്കൻ പറ യുന്നതു്. ബേക്കന്റെ അഭിപ്രായത്തിൽ അപരിത്യാജ്യമായ ഈ സമ്മേളനത്തിലാണ് വിവേകം വിശേഷമായി പ്രകാ ശിക്കുന്നതു്. ഈ കാരണത്താൽ തന്നെ ഇതിൽ ഏതാ ണ്ടൊരു ന്യൂനതയുണ്ടെന്നു ചിലർ ശങ്കിച്ചു പോകാറുണ്ടു്. എങ്കിലും, അസംഭാവ്യങ്ങളിൽ എന്നതുപോലെ തന്നെ തങ്ങൾ തന്ത്രങ്ങൾ എന്നു പറയുന്നതിൽനിന്നും ഏററവും ഭിന്നിച്ച ഒന്നാണു് വിവേകം എന്നു് ആ ആളുകൾ അറിയു ന്നില്ല. മനുഷ്യവ്യാപാരങ്ങൾ അനോന്യം എത്രമാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് അവർ അറിയുന്നു; എങ്കിലും, മനഃപൂർവമായ ഉദ്ദേശ്യത്തിനും മനസ്സാക്ഷിയെ ഉപേക്ഷിച്ചു പ്രവത്തിക്കുന്നതിനും തമ്മിലുള്ള അതിരും, തങ്ങൾ അപാ യത്തിൽ അകപ്പെടുത്തുവാൻ മറെറല്ലാത്തിനെയുംകാൾ എത്രയും ഭയപ്പെടുന്ന ആജ്ജവത്തെ ആവശ്യപ്പെടുന്നതും, തങ്ങളുടെ ദൃഷ്ട്യാ അലസതകൊണ്ടു ശക്തിമത്തായി തീരു ന്നതും ആയ ഒന്നാണു് ഈ ആശ്രയസ്വഭാവം എന്ന് അവർ അറിയുന്നില്ല. ഉത്തമങ്ങളായ സദാചാരനിയമം ങ്ങളും മഹാനീതികളും നിത്യോപയോഗത്തിനുള്ള വയ ല്ലെന്നും അവയ്ക്കും ഈ ജീവിതത്തിൽ പ്രവേശമേ ഇല്ലെന്നും അവർ ഗണിച്ചുകളയുന്നു. ഇതൊരു മഹാ ഭ്രമമാണ്. ലോകോദ്ധാരണം എങ്ങനെ സാധിച്ചുവരുന്നു? വിവേക മെന്ന് ആളുകൾ ഉൽകണ്ഠയോടെ ഘോഷിക്കുന്ന തുച്ഛ ളായ ഉപായങ്ങളാലോ ഒരു ദോഷത്തെ പരിഹരിക്കാനായിട്ടു ചെയ്യുന്ന മറെറാരു ദോഷത്താലോ അല്ല, നിശ്ചയം ; ആദിയിൽ തത്വങ്ങൾ എന്നു മാത്രം ഗണിച്ചുവന്നിരു ന്നവയും, ഒടുവിൽ പ്രവൃത്തിക്കു യോഗ്യങ്ങളായ വാസ്ത ങ്ങൾ എന്നു സമ്മതിക്കപ്പെട്ടവയും ആയ നിയമങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/189&oldid=222585" എന്ന താളിൽനിന്ന് ശേഖരിച്ചത്