ന്നുണ്ടു്. മഹത്തായ ഈ ഏൎപ്പാടിന്റെ അതിരസകരമായ
ഭാഗം വൎത്തമാനങ്ങൾ സ്വീകരിച്ചു് അയക്കുന്ന ആഫീ
സാണു്. ഒരു വലിയ പട്ടണത്തിലെ കമ്പിആഫീസി
ലല്ലാതെ മറേറതൊരു സ്ഥലത്താണു് ആളുകൾ രാപ്പകലി
ല്ലാതെ തിക്കിത്തിരക്കി കൂടുന്നതു്? ലോകത്തിന്റെ നാനാ
ഭാഗങ്ങളിൽനിന്നും വന്ന കമ്പികളും കൊണ്ടു ശീഘ്രപാദ
ന്മാരായ വാൎത്താവാഹകന്മാർ ജനസമ്മദ്ദത്തിന്റെ ഇടയിൽ
കൂടി തള്ളിക്കയറിപ്പോകുന്നതു കാണേണ്ട ഒരു കാഴ്ച തന്നെ
യാണ്. സന്താപനിമഗ്നമായ ഒരു കുടുംബം ഒരു ഇഷ്ട
ബന്ധുവിന്റെ ചരമഗതിയെപ്പറ്റിയുള്ള വൃത്താന്തം അയക്ക
യായിരിക്കാം ; ജയപരാജയവാൎത്തകളെ വഹിച്ചും കൊണ്ടു
യുദ്ധരംഗത്തിൽനിന്നു വരുന്നതായിരിക്കാം മറെറാരു കമ്പി;
വേറൊന്നു വിവാഹാദി സന്തോഷവാൎത്താപ്രതിപാദകമായി വരാം.
തീവണ്ടി അപകടം, നെല്ലു വില അധികപ്പെട്ടതു്,
ഉണ്ടിയൽക്കട പൊളിഞ്ഞതു് എന്നുവേണ്ട നാനാപ്രകാര
ത്തിലുള്ള വർത്തമാനങ്ങളും ഈ ഒരൊറ്റ സ്ഥാപനത്തിൽ
നിന്നു നാലുപാടും പരക്കുന്നു. കലാപവാൎത്തയെ നിവേ
ദിപ്പിച്ച കമ്പിതന്നെ സമാധാനവാൎത്തയെയും നിവേദിപ്പി
ക്കുന്നു ; ഒരവസരത്തിൽ വിജയത്തെ ഘോഷിച്ച വസ്തു തന്നെ
മറെറാരവസരത്തിൽ അപജയത്തെ ഘോഷിക്കുന്നു; സന്തോഷവൃത്താന്തത്തെ കഥിച്ച കമ്പിതന്നെ പെട്ടെന്നു
സന്താപവൃത്താന്തത്തേയും കഥിക്കുന്നു.
കമ്പിഏൎപ്പാടിനെ ഇത്രമാത്രം ആശ്ചൎയകരമാക്കിത്തീൎക്കുന്നതു അതിന്റെ പരിണാഹം തന്നെ ആകുന്നു. കമ്പി കൊണ്ടു ബന്ധിക്കപ്പെട്ടിട്ടില്ലാതെ പരിഷ്കൃതലോകത്തിൽ ഇപ്പോൾ ഒരിടവുമില്ല. ആസ്ത്രേലിയായിലെ ഉൾനാടുകൾ- പോലും യൂറോപ്പിലെ അതിദൂരസ്ഥങ്ങളായ ഗ്രാമങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. കാനഡയിലെ ഉറഞ്ഞ മഞ്ഞിൽ