ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭീഷ്മർ.


187


ത്തിനു് ചൂതുകളിയിലുള്ള ഭ്രമവും ക്ഷത്രിയാന ഹമായ അതി മൃദുസ്വഭാവവും കളങ്കമായിത്തന്നെ ഗണിയ്ക്കപ്പെടുന്നു. ലോകൈകവീരനെന്നു് പ്രസിദ്ധനായ അജ്ജുനനുണ്ടായിരു പല ചാപല്യങ്ങളും ഭാരതം വായിയ്ക്കുന്നവക്കൊക്കെ അറിയാവുന്നതാണ് . ഒരു വിഷയത്തിൽ വലിപ്പമുണ്ട ങ്കിൽ മറെറാന്നിൽ ന്യൂനതയില്ലാത്ത മനുഷ്യരില്ല. പ്രശാ ഗംഭീരനായ ഭീഷ്മരെ എല്ലാ അവസരങ്ങളിലും പൂജ്യനും മഹാനുമായല്ലാതെ വ്യാസർ വണ്ണിച്ചിട്ടില്ല. ഒരുവൻ മാഹാത്മ്യം കുലം കൊണ്ടോ, ബലംകൊ- ണ്ടോ, ധനംകൊണ്ടോ, സാമ്യം കൊണ്ടോ മാത്രമല്ല നി യിയേണ്ടതു; അവൻ ജ്ഞാനം കൊണ്ടും പ്രവൃത്തി കൊണ്ടുമാകുന്നു. രുചിയുള്ള വസ്തുക്കൾ ഭക്ഷിയ്ക്കുമ്പോൾ രസാവഹങ്ങളാണെങ്കിലും, തൊണ്ടയ്ക്ക് കീഴിലിറങ്ങിക്കഴി ഞ്ഞാൽ അവയ്ക്കുള്ള സ്വാദ് ഇല്ലാതെ വരുന്നവിധം കുലം, ബലം, ധനം മുതലായ ഗുണങ്ങൾ ഓരോ സന്ദഭങ്ങളിൽ വലിപ്പത്തെ ചെയ്യുമെങ്കിലും അപ്രകാരം സിദ്ധിയ്ക്കുന്ന മാ ഹാത്മ്യം നശ്വരമാകുന്നു. നേരെ മറിച്ച്, ജ്ഞാനംകൊ ണ്ടും, സൽപ്രവൃത്തികൊണ്ടും സിദ്ധിയ്ക്കുന്ന മാഹാത്മ്യം ശാശ്വതവും യഥാർത്ഥമായ യശസ്സിനു നിദാനവുമാകുന്നു. ഭീഷ്മരുടെ ആവിഭാവം മുതൽ സ്വർഗ്ഗാരോഹണംവരേയുള്ള ചരിത്രത്തെ സൂക്ഷ്മമായി നോക്കിയാൽ, ഉത്തമപുരുഷന് വേണ്ടുന്ന ഗുണങ്ങളെല്ലാം തികഞ്ഞ ഒരു പാത്രത്തെ സങ്ക പത്തിലെങ്കിലും നിമ്മിയ്ക്കാൻ കഴിഞ്ഞ വ്യാസരുടേയും, തദ്വാരാ അക്കാലത്തുണ്ടായിരുന്ന ഹിന്ദു സമുദായത്തിൻറ യും, മനഃ പൗഷ്കലത്തെ അഭിനന്ദിയ്ക്കാതിരിയ്ക്കാൻ നിവാ ഹമില്ല. ഭീഷ്മരുടെ നടവടികളിൽ ഒന്നും അഹങ്കാരബീജം മായ സത്വാഭിമാനത്താൽ മലിനമാക്കപ്പെട്ടിരുന്നില്ല. മഹാകായങ്ങളെ സ്വപ്രയത്നം കൊണ്ടു് സാധിച്ചു വന്

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/191&oldid=222584" എന്ന താളിൽനിന്ന് ശേഖരിച്ചത്