ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

188

നാലാംപാഠപുസ്തകം.

നടിയ്ക്കാതെ വരുന്നതു് തന്നെ അതിമാനുഷത്വത്തെ വെളി പ്പെടുത്തുന്നതാണു്; പിന്നെ അവയിൽ ഒരു കാഴ്ചകാരിത്വം പോലുമില്ലാത്ത മട്ടിൽ പിൻവലിഞ്ഞു നിൽക്കുന്ന മഹാ ന്മാരുടെ വലിപ്പത്തെപ്പറ്റി എന്തു പറയാം! കുരുപാണ്ഡ കാലത്ത് നടന്ന ലോകയാത്രയ്ക്ക് കണ്ണധാരനായിരുന്ന ഭീഷ്മർ, ഭാരതരംഗത്തിൽ പ്രധാനവേഷക്കാരനായി പ്രത്യ ക്ഷീഭവിയ്ക്കുന്നില്ല. സേനാപതിയായി വാഴുന്ന കാലത്തും കൗരവരാജൻ ആജ്ഞാകരനായിട്ട് മാത്രമേ അദ്ദേഹം വത്തിയ്ക്കുന്നുള്ളു. അവനവന്റെ കൃത്യങ്ങളിൽ ഏതാനും ഒരുവിധം ചെയ്ത് കൃതാനായി പുകയേറ്റ്, പുറമേ ഭാവിച്ചില്ലെങ്കിലും, ഉള്ളിൽ ഞെളിഞ്ഞിരിയ്ക്കുന്നവർ ഭീഷ്മ ചരിത്രത്തെ പഠിച്ച് അടക്കവും ഒതുക്കവും വരുത്തേണ്ടതാ മഹാന്മാരുടെ ചരിത്രത്തിൽ മനസ്സിനെ വ്യാപരി പ്പിക്കുന്നതിലുള്ള ആനന്ദം മറെറാന്നിലുമില്ലെന്നു തന്നെ പറയണം. ലോകചരിത്രം മഹാന്മാർ ചെയ്തിട്ടുള്ള പ്ര ത്തികളുടെ ഒരു വിവരണം മാത്രമല്ല യോ ? അവരുമായി അ കാലമെങ്കിലും സഹവസിയ്ക്കുന്നതിനു് ഇടവരുന്നതു് എ. ത്ര ആനന്ദപ്രദമാണ്? അവരുടെ ജീവിതത്തെ നാം കാണു ന്നതു് എത്രതന്നെ അപൂർണ്ണമായിട്ടാണെങ്കിലും, അപ്രകാരം ചെയ്യുന്നതിൽനിന്നു് നമുക്കു ഏതാണ്ടു് ഗുണം സിദ്ധിയ്ക്കാ തെ വരുന്നില്ല. മഹാന്മാർ സൂയനെപ്പോലെ സ്വയംപ്ര കാശന്മാരാകുന്നു. സൂയകിരണങ്ങൾ അല്പമായി തട്ടുന്നിട പോലും അന്ധകാരം വെടിയുന്ന കണക്ക്, മഹാന്മാ രുടെ ചരിത്രലാന പെടുന്നവനു് ജ്ഞാനം വരാതിരിയ്ക്കു യില്ല. കരദീപം പോലെ ഊതിയാൽ കെടുന്നതല്ല മഹാ ന്മാരുടെ ശക്തി. വൈദ്യുതശക്തിപോലെ അതു് ഇതരന്മാ രെ ബലാൽ ആകഷിയ്ക്കുന്നു. ഏതു ദുഘടഘട്ടത്തിലും മഹാന്മാരുടെ സാന്നിധ്യം ആശ്വാസത്തേയും, വിശ്വാസം

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/192&oldid=222582" എന്ന താളിൽനിന്ന് ശേഖരിച്ചത്