ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


189


ത്തേയും നൽകുന്നു.നമ്മുടെ മതം എന്തായിരുന്നാലും നമ്മെക്കാൾ മേലായി ഒന്നുണ്ടെന്നു് നമുക്ക് വിശ്വാസത്തെ ജനിപ്പിക്കുന്നു. 'മതം' എന്നു നാം പറയുന്നതു് മനുഷ്യൻറ ബാഹ്യാചാരപരമ്പരയേയാണെന്നു് തെറ്റിധരിച്ച് കൂടാ. ഒരു മനുഷ്യൻ ഏതിനെ സത്യമെന്നു് ഗാഢമായി വിശ്വ സിച്ചു പ്രവർത്തിയ്ക്കുന്നോ, അഥവാ, ഏതു് ദുഘടഘട്ടത്തിലും തുണയായി കരുതിവെച്ചിരിയ്ക്കുന്നോ, അതാകുന്നു അവൻറ മതം. അനാദ്യന്തമായി കാണുന്ന ലോകത്തിനും നമുക്കു മായി എന്തു് ചാച്ചയുണ്ടെന്നും, അതിൽ നമ്മുടെ ഗതി എ ന്തെന്നും, കൃത്യമെന്തെന്നും നാം ബോധിയ്ക്കുന്നുവോ അതാ കുന്നു നമ്മുടെ മതം. ഈ ബോധത്തെ ആശ്രയിച്ചല്ലാതെ നമ്മുടെ സകല പ്രവൃത്തികളും ഇരിയ യില്ല. ഒരു മനുഷ്യ ൻറയാകട്ടെ ഒരു സമുദായത്തിൻറയാകട്ടെ ഈ ബോധം എന്തെന്നു നമുക്കു അറിയാൻ കഴിഞ്ഞാൽ ആ മനുഷ ൻറയോ സമുദായത്തിൻറയോ ചരിത്രമെന്തായിരിയ്ക്കുമെ ന്നു് നിണ്ണയിയ്ക്കാൻ പ്രയാസമില്ല. ലോകത്തിൽ നടക്കുന്ന സകല കായങ്ങൾക്കും നിദാനങ്ങളില്ലാതെയിരിയ്ക്കുന്നില്ലെ ങ്കിലും, ഞാനാണു് അവയ്ക്ക് കാരണമെന്നു് വിചാരിയ്ക്കുന്ന അഹമ്മതി അജ്ഞതമൂലം ഉത്ഭവിയ്ക്കുന്നതാണെന്നും, സ്വ കൃത്യനിർവഹണത്തിൽ മുഖം നോക്കി പ്രവൃത്തിയ്ക്കുന്നതും അ നന്മാക്ക് കഴിയുന്ന ന്യായമായ ക്ഷേമത്തെ ചെയ്യുന്നതിൽ പ്രതിഫലേച്ഛയുണ്ടാകുന്നതും അയുക്തമാണെന്നും ഭഗവൽ- ഗീതയിൽ ഉപദേശിച്ചിട്ടുള്ള കമ്മസന്യാസതത്വത്തിനു് വിശിഷ്ടോദാഹരണമായി വ്യാസർ പ്രതിപാദിച്ചിട്ടുള്ള ത്രമാകുന്നു ഭീഷ്മർ. നിഷ്കാമമായ കമ്മത്തിനുള്ള മാഹാ ത്തേയും തന്നിമിത്തം ലോകത്തിൽ സിദ്ധിയ്ക്കുന്ന യ സ്സിനേയും ഭീഷ്മരുടെ ചരിത്രം പ്രത്യക്ഷമാക്കുന്നതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/193&oldid=222581" എന്ന താളിൽനിന്ന് ശേഖരിച്ചത്