ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു പ്രാർത്ഥന.

നൃപതേ! നിന്നുടെ നാടും ധനവും സപദി നശിക്കുമതോർത്തീടേണം.

പക്ഷികളേക്കൊല ചെയ്തൊരു മാംസം ഭക്ഷിപ്പാനതിരുചിയുണ്ടാകിൽ. ഇക്ഷിതിയിൽ പല കുക്കുടമുണ്ടതു ഭക്ഷിച്ചാലും മതിവരുവോളം.

മാനത്തങ്ങു പറന്നു നടക്കും ഞാനെന്തൊരു പിഴ ചെയ്തതു നിങ്കൽ? മാനുഷകുലവരമകുടമണേ! നീ ഹാനി നമുക്കു വരുത്തീടൊല്ലാ.

എല്ലും തോലും ചിറകും കൊക്കുമി തെല്ലാം പോക്കി നുറുക്കിക്കൊണ്ടാൽ തെല്ലു ഭുജിപ്പാനുണ്ടെന്നും വരു മില്ലെന്നും വരുമെന്നുടെ മാംസം.

എന്നുടെ മാതാവിന്നു വയസ്സൊരു മുന്നൂറ്ററുപതിലിപ്പുറമല്ല; എന്നുവരുമ്പോളവരുടെ ദുഃഖമ- തെന്നു നശിക്കും? നിഷധനരേന്ദ്ര!

നിന്നുടെ കൈയാൽ മരണം വരുമിനി- യെന്നു ശിരസ്സിൽ നമുക്കുണ്ടെങ്കിൽ, എന്നുമൊരുത്തനുമാവതുമല്ലതു വന്നു ഭവിച്ചാൽ ഖേദവുമില്ലാ;

നമ്മുടെ പിടയും തനയന്മാരും നമ്മുടെ കുലവും ബന്ധുജനങ്ങളും അമ്മയുമച്ഛനുമനുജന്മാരും കർമ്മബലാലിതുകാലമൊടുങ്ങും;

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/21&oldid=223458" എന്ന താളിൽനിന്ന് ശേഖരിച്ചത്