ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18

നാലാംപാഠപുസ്തകം.

അന്നത്തരുണികൾ പണിയും നമ്മുടെ

കന്നൽക്കുളിർമൊഴി കാന്തയുമിപ്പോൾ

എന്നുടെ വരവും നോക്കിപ്പരിചിനൊ-

ടുന്നതദിക്കിലിരുന്നീടുന്നു.

അയ്യോ! നരവര! സാഹസമിങ്ങനെ

ചെയ്യരുതേ! ദുരിതം വരുമെന്നാൽ;

പൊയ്യല്ലൊരു പൊഴുതരുതിതു പരിഭവം

മിയ്യൽ കണക്കെ നടക്കുമൊരെങ്കൽ.

കൊന്നാൽ പാപം തിന്നാൽ പോമുട-

നെന്നൊരു വലുതാം മുഢതയുണ്ടേ,

നിന്നുടെ കരളിലഴകല്ലേതും

മന്നിൽ മികച്ചൊരു ബുധനല്ലേ നീ!

പാഠം

ന്യായം നടത്തുന്ന മണി.

പ്രജാക്ഷേമതൽപരനായ ഒരു മഹാരാജാവു് ഇറ്റലി രാജ്യത്തിലെ ഒരു ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു ചന്ത സ്ഥലത്ത് ഒരു വലിയ മണി കെട്ടിത്തൂക്കി അതിനെ ഒരു നല്ല മേൽപുരകൊണ്ടു കാറ്റും മഴയുമേൽക്കാതെ സൂക്ഷിപ്പിച്ചു ജനങ്ങളെ എല്ലാപേരെയും വിളിച്ചു കൂട്ടി അവരോടു് ഇപ്ര കാരം പറഞ്ഞു:- “ഇതു ന്യായം നടത്തുന്ന മണിയാകുന്നു. ആർക്കെങ്കിലും എന്തെങ്കിലും ആവലാതിയുണ്ടെങ്കിൽ, ചന്ത- സ്ഥലത്തു കെട്ടിയിരിക്കുന്ന ഈ മണി പിടിച്ചടിച്ചേച്ചാൽ മതി, ഞാൻ ആ സങ്കടകാര്യത്തെപ്പറ്റി അന്വേഷിച്ചു ന്യായം പോലെ തീരുമാനിക്കാൻ ഉദ്യോഗസ്ഥന്മാരോടു് ആജ്ഞാപിക്കാം. ഇത്രമാത്രം ഗുണവാനും ന്യായസ്ഥനും

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/22&oldid=223461" എന്ന താളിൽനിന്ന് ശേഖരിച്ചത്