20
നാലാം പാഠപുസ്തകം.
കൊടുക്കാൻ ആളില്ലാതെയും ആയി വളരെ കഷ്ടപ്പെട്ടു പലേടത്തും അലഞ്ഞു തിരിഞ്ഞു.
ഒരുദിവസം ഉച്ചതിരിഞ്ഞ് ഉദ്ദേശം നാലു മണി സമയത്തു ന്യായം നടത്തുന്ന മണിയുടെ ധ്വനി കേൾക്കായി. ആ വലിയ മണി അടിച്ചു കൊണ്ടിരുന്ന ആപണവീഥിയിൽ മന്ത്രി ശീഘ്രത്തിൽ എത്തി, ആർക്കാണ് സങ്കടമുള്ളതു് എന്നു് ഉച്ചത്തിൽ ചോദിച്ചു. മറുപടിയൊന്നും കിട്ടായ്കയാൽ അദ്ദേഹം മണി തൂക്കിയിരിക്കുന്ന സ്ഥലത്തേക്കു നടന്നു. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച, മണിനാക്കിൽ ഏച്ചു കെട്ടിയിട്ടുള്ള മുന്തിരിങ്ങാവള്ളി കടിക്കുവാൻ എല്ലും തൊലിയും മാത്രമുള്ള ഒരു കുതിര ശ്രമപ്പെടുന്നതാണു്.
ഹാ! കുതിരയുടെ ആവലാതി പറച്ചിൽ വളരെ കേമമായി! ഇതുവരെ താൻ ശുശ്രൂഷിച്ചു വന്ന യജമാനൻ ഇപ്പോൾ തന്നെ നിരാധാരമായി തള്ളിക്കളഞ്ഞുവെന്നും, ന്യായം കിട്ടണമെന്നും ആണ് കുതിര പറയുന്നതു് എന്നു മന്ത്രി ആത്മഗതം ചെയ്തു.
ചന്തയിൽ മണിനാദം കേട്ടു വലിയ പുരുഷാരം കൂടി. ആൾക്കൂട്ടത്തിൽ നമ്മുടെ ജന്മിയുമുണ്ടായിരുന്നു. മന്ത്രി സഗൗരവം പറഞ്ഞു. “ഈ കുതിര വേണ്ടുംവണ്ണം സ്വാമിയെ ശുശ്രൂഷിച്ചു വന്നതാണു്, എങ്കിലും വാർദ്ധക്യത്തിൽ അതു നിഷ്കരുണം പരിത്യജിക്കപ്പെട്ടിരിക്കുന്നു. അത് ഇതാ ന്യായമായ വിധി കല്പിക്കണമെന്നു മഹാരാജാവിനോടു പ്രാർത്ഥിക്കുന്നു. യൗവനത്തിൽ അതു് ഏതു യജമാനനെ സേവിച്ചുവോ ആ യജമാനൻ തന്നെ അതിനു് വാർദ്ധക്യത്തിൽ വേണ്ടതെല്ലാം കൊടുത്തു പോറ്റേണ്ടതാണ് എന്നാണ് ചടം.
ജന്മി ഇതു കേട്ടു ലജ്ജിതനായി കുതിരയേയും പിടിച്ചു. കൊണ്ടു വീട്ടിലേക്കു പോയി. മന്ത്രിയുടെ ന്യായമായ വിധി