ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂടി നോക്കുമ്പോൾ ലീലാതിലകത്തിന്നു ശേഷവും ചമ്പൂഗ്രന്ഥങ്ങൾ പലതിന്നും മുമ്പുമായ കൊല്ലവർഷം ൬-ാം ശതകത്തിന്റെ അവസാനം മുതൽ ൭-ാം ശതകത്തിന്റെ അവസാനത്തിനിടക്കാണ് പ്രസ്തുതഗ്രന്ഥനിർമ്മാണകാലമെന്നും കവി ചെറുശ്ശേരി എന്നില്ലപ്പേരായ നമ്പൂതിരിതന്നെയാണെന്നും കൃഷ്ണഗാഥാകർത്താവും ഭാരതഗാഥാകർത്താവും രണ്ടാളാണെന്നും തന്നെ അനുമിക്കുന്നതാണ് അധികം സംഗതമായിത്തോന്നുന്നത്.

൧൩.. ചമ്പൂഗ്രന്ഥങ്ങൾ.


മണിപ്രവാളപ്രസ്ഥാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വർഗ്ഗമാണ് മലയാളത്തിലെ ചമ്പൂഗ്രന്ഥങ്ങൾ സംസ്കൃതരൂപങ്ങളെ വളരെ അധികമായും പേരിന്നുമാത്രം ചില മലയാളപദങ്ങളെ ചേർത്തും നിർമ്മിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ഇത്രയധികം വേറെ ഒരു പ്രസ്ഥാനത്തിൽ കാണുന്നില്ല. ഈ പ്രസ്ഥാനവിശേഷത്തിന്റെ ഉൽപത്തി ഇങ്ങനെയാണ്.

കൂടിയാട്ടമെന്ന സംസ്കൃതനാടകാഭിനയത്തിന്റെ പരിഷ്ക്കാരകാലത്ത് ആ നാടകാഭിനയത്തിന്റെ ഒരു അംഗമെന്ന നിലയിൽ വിദൂഷകന്റെ വേഷം ധരിച്ചു പുരാണകഥകൾ വിസ്തരിച്ചു പറയുക എന്നൊരു ഏർപ്പാടും പ്രബലപ്പട്ടു വന്നു. അങ്ങനെ ചാക്യാന്മാർ എന്ന കലനടന്മാരുടെ കൂത്ത്, ആട്ടം, വാക്ക്, എന്നിങ്ങനെ രണ്ടുതരത്തിലുണ്ടായിട്ടുണ്ട് അതിൽ ആട്ടത്തിന്നു പല നാടകങ്ങൾ എന്ന പോലെ വാക്കിന്നു പല സംസ്കൃതചമ്പുക്കളായ പ്രബന്ധങ്ങളും അക്കാലംമുതൽക്കുതന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/103&oldid=151863" എന്ന താളിൽനിന്ന് ശേഖരിച്ചത്