ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അല്പം വ്യത്യാസം ഉണ്ട്. സംസ്കൃതവൃത്തത്തിലുള്ള പദ്യങ്ങളും ബ്രാഹ്മണിപ്പാട്ടിന്നുപയോഗിക്കുന്നതും അവസാനമില്ലാത്തവിധം പ്രവാഹരൂപത്തിൽ നീണ്ടുനീണ്ടു ഒഴുകിപ്പോകുന്നതും ആയ ദ്രമിഡവൃത്തത്തിലുള്ള പദ്യങ്ങളുമാണ് ഗ്രന്ഥത്തിലെ അധികഭാഗവും വ്യാപിച്ചിരിക്കുന്നത്. വൃത്തബന്ധം ഒന്നും ഇല്ലാത്ത ഗദ്യം ഇവയിൽ വളരെ ദുർല്ലഭമാണ്. അങ്ങനെയുള്ള ഗദ്യം ദുർലഭമായിച്ചേർക്കുന്നതായാൽത്തന്നെയും അതു മുഴുവനും സംസ്കൃതഭാഷയിൽത്തന്നെയായിരിക്കണമെന്നം നിർബന്ധം ഉണ്ട്. അല്ലാതെ ശുദ്ധമലായളത്തിലോ മണിപ്രവാളത്തിലോ പാടുളളതല്ല. അതിന്നും പുറമേ വേണമെങ്കിൽ ദണ്ഡകവും ചേർക്കാം. അതു മണിപ്രവാളത്തിലോ ശുദ്ധസംസ്കൃതത്തിലോ എങ്ങനെയും ആവാം. അങ്ങനെ സംസ്കൃതവൃത്തപദ്യങ്ങൾ, ദ്രമിഡവൃത്തപദ്യങ്ങൾ , ദണ്ഡകമെന്ന നീണ്ട വൃത്തത്തിലുള്ള പദ്യങ്ങൾ,ശുദ്ധസംസ്കൃതഗദ്യങ്ങൾ ഇപ്രകാരം നാലുതരം രചനാവിശേഷങ്ങൾ അടങ്ങിയിട്ടുള്ള നിലയിലാണ് ഭാഷാ ചമ്പുക്കളുടെ സ്വരൂപം ഇരിക്കുന്നത്. അച്ചടിപ്പിച്ചിട്ടുള്ള ചില ചമ്പുക്കളിലെ ദ്രമിഡവൃത്തപദ്യങ്ങൾക്കു ഗദ്യം എന്നു ചേർത്തിട്ടുള്ളത് ആദ്യം ഒരു ചമ്പൂപ്രബന്ധം അച്ചടിപ്പിച്ചിട്ടുള്ള ആളുടെ അവധാനക്കുറവുകൊണ്ട് അബദ്ധമായിപ്പറ്റിയിട്ടുള്ളതും പിന്നെയുള്ളവരുടെ ഗതാനുഗതികത്വം കൊണ്ടു തുടർന്നു വന്നിട്ടുള്ളതുമാണ്. അല്ലാതെ വൃത്തബന്ധമില്ലായ്ക എന്ന ലക്ഷണം ആവക ഭാഗങ്ങൾക്കുണ്ടായില്ല.

രാമായണ കഥയും ഭാരതകഥയും മുഴുവൻ ഭാഷാചമ്പുക്കളായി നിർമ്മിച്ചിട്ടുള്ളതിന്നു പുറമേ നൈഷധം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/107&oldid=163367" എന്ന താളിൽനിന്ന് ശേഖരിച്ചത്