ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഗതികൾ പ്രതിപാദിച്ചിട്ടുള്ളത്.വാല്മീകിരാമായണത്തിന്റെ പരിഭാഷയായതുകൊണ്ട് യഥാശ്രുതാർത്ഥത്തിന്നുള്ള ഗുണം ഇതിന്നുണ്ടെന്നുപ്രത്യേകിച്ചു പറയേണ്ടതില്ല.എന്നാൽ"വജ്രദംഷ്ട്രൻ"മുതലായ സംജ്ഞാനാമങ്ങളെപ്പോലും അദ്ദേഹത്തിന്റെ ചെന്തമിൾ ഭ്രാന്ത് മുഴുത്തതുകൊണ്ടൊ എന്തോ "വച്ചിരവല്ലെകിറൻ"എന്നാക്കിയും മറ്റും പ്രയോഗിച്ചു കാണുന്നത് കുറെ അധികമായിപ്പോയി എന്നു പറയാതെ തരവുമില്ല.ഹെർമാൻഗുണ്ടർട്ട് മുതലായവർ ഈ ഗ്രന്ഥത്തിലെ ചെന്തമിൾരൂപങ്ങളുടെ ആധിക്യം കണ്ടിട്ടും രാമകഥ,കഞ്ചുതമ്പികഥ,മുതലായി ഇതുപോലുള്ള ഗ്രന്ഥങ്ങൾ അവർക്കു കാൺമാൻ സംഗതി വരാഞ്ഞിട്ടും ആയിരിക്കാം ചെന്തമിഴിൽ നിന്നാണ് മലയാളത്തിന്റെ ഉൽപത്തി എന്നൊരഭിപ്രായം പുരപ്പെടുവിപ്പാനും ഈ ഗ്രന്ഥം പ്രാചീനമലയാളത്തിന്റെ മാതൃകയും ഇതിനേക്കാൾ ചെന്തമിൾരൂപങ്ങൾ കുറഞ്ഞിട്ടുള്ള നിരണംകൃതികൾ മധ്യകാലമലയാളത്തിന്റെ മാതൃകയുംആണെന്നും മറ്റും പ്രസ്താവിക്കാനും ഇടയായതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ഏകദേശം ക്കൊല്ലവർഷം ആറാം ശതകത്തിലാണ് ഇതിന്റെ ഉൽപത്തി എന്നാണ് പല തെളിവുകളെ ക്കൊണ്ടും വിചാരിപ്പാൻ വഴി കാണുന്നത്.

"രാമകഥ"എന്നത് ഈ രീതിയിൽതന്നെ രാമായണം മുഴുവനും പ്രതിപാദിച്ചിട്ടുള്ള ഒരു ഗ്രന്ഥമാമ്.പക്ഷെ വിസ്താരം രാമചരിതത്തോളമില്ല.ഗ്രന്ഥസംഖ്യക്കൊണ്ടു യുദ്ധകാണ്ഡം മാത്രമുള്ള രാമചരിതവും രാമായണം മുഴുവനും

ഉള്ള രാമകഥയും ഏകദേശം തുല്യമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/115&oldid=151867" എന്ന താളിൽനിന്ന് ശേഖരിച്ചത്