ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
9


പ്പെടുത്താവുന്നതാണ്.എന്തുകൊണ്ടെന്നാൽ--ഓരോരോ ഭാഷകളിലുള്ള നാമശബ്ദരൂപങ്ങൾക്കും ക്രിയാശബ്ദരൂപങ്ങൾക്കും പ്രകൃതി, പ്രത്യയം ഇങ്ങനെ രണ്ടംശങ്ങളുള്ളതിൽ പ്രത്യയാംശത്തിനുള്ള രൂപത്തിന്റെ വ്യത്യാസമനുസരിച്ചും സൎവ്വനാമശബ്ദങ്ങളുടെ രൂപഭേദമനുസരിച്ചുമാണ് ഭാഷകൾക്കു വ്യത്യാസമുണ്ടായിത്തീരുന്നത്. രാമസ്യ,രാമന്റെ എന്ന രണ്ടു ശബ്ദങ്ങളിലും പ്രകൃതിഭാഗം 'രാമ' എന്ന ഒന്നുതന്നെയാണെങ്കിലും 'സ്യ' എന്ന പ്രത്യയമായാൽ അതു സംസ്കൃതഭാഷയും 'ന്റെ' എന്നാണ് പ്രത്യയമെങ്കിൽ അതു മലയാളഭാഷയുമാകുന്നതു നോക്കുക. അതുപോലെതന്നെ സൎവ്വനാമങ്ങളിലും സഃ,ഏഷഃ എന്നെല്ലാമാണ് ശബ്ദരൂപമെങ്കിൽ അതു സംസ്കൃതം; അവൻ,ഇവൻ എന്നാണെങ്കിൽ അതു മലയാളം; ഭവതി എന്നാണ് ക്രിയാപദമെങ്കിൽ അതു സംസ്കൃതം; ഭവിക്കുന്നു എന്നാണെങ്കിൽ മലയാളം; ഇങ്ങനെയാണല്ലോ വ്യവസ്ഥയുള്ളത്. നാമങ്ങളുടെയും ക്രിയകളുടെയും പ്രകൃതിഭാഗം ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കു തൽഭവരീതിയിലോ തൽസമരീതിയിലോ ആവശ്യംപോലെ സ്വീകരിക്കാവുന്നതാണ്. ഭിക്ഷ, പിച്ച, ഛുരിക, ചുരിക്ക; ഫലം, പഴം എന്നീവക അനേകം വാക്കുകൾ ആ മാതിരിയിലാണ് മലയാളത്തിലും മറ്റും വന്നിട്ടുള്ളതും. അങ്ങനെ ഒരു ഭഷയിൽ നിന്നു മറ്റൊരു ഭാഷയിലേക്കു പദപ്രകൃതിഭാഗം സ്വീകരിക്കേണ്ടത് ചിലപ്പോൾ അത്യാവശ്യമായി വരികയും ചെയ്യും. പെൻസിൽ എന്ന പദപ്രകൃതി സ്വീകരിച്ച്

2
 
"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/12&oldid=175165" എന്ന താളിൽനിന്ന് ശേഖരിച്ചത്