ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നു രാമയണത്തിലും, "വിജയ തവ സമരചതുരത പെരികെ നന്നെടോ വിസ്മയം വീര!വിചിത്രം തൊഴിലുകൾ ചരതമൊടു പൊരുവതിനു വിരിക വരികാശു നീ ചാകാത്ത നാളല്ല ഞാനും പിറന്നത്" എന്നും മറ്റും ഭാരതത്തിലും കാണിച്ച മാതിരിയിൽ വീരരസമേം; ഭാരതത്തിലെ "വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്ല്യാണരൂപൻ കുമാരൻ മനോഹരൻ ചൊല്ലെഴുമർജ്ജുനൻ തന്റെ തിരുമകൻ വല്ലഭീവല്ലഭ!നിന്റെ മരുമകൻ." എന്നും രാമായണത്തിലെ "പുണ്ണിലൊരു കൊള്ളി വെക്കുന്നതുപോലെ പുണ്യമില്ലാത മാം ഖേദിപ്പിയായ്ക നീ ദു:ഖമുൾകൊണ്ടു മരിപ്പാൻ തുടങ്ങുമേ- ന്നുൾക്കാമ്പുരുക്കിചമയിക്കായ്ക വല്ലഭേ"

എന്നും മറ്റുമുള്ള മാതിരിയിൽ കരുണരസമോ ചുരുക്കത്തിൽ വർണ്ണിച്ച,വിചാരിക്കുന്തോറും പുഷ്ടി വരുത്തുവാൻ ഈ കവിവർയ്യനല്ലാതെ ഇത്ര എളുപ്പത്തിൽ സാധിക്കുമെന്നും തോന്നുന്നില്ല. പുരാണ കഥകളെ സ്വഗ്രന്ഥത്തിനു വിഷയമാക്കിയതുകൊണ്ടു സ്ഥായിയായ ഭക്തിരസത്തിന് ഒരേടത്തും കോട്ടം കൂടാതെ കൊണ്ടുപോവാൻ ഉള്ള സാമർത്ഥ്യവും അസാധാരണമായിട്ടാണ് കാണുന്നത്. ശൃംഗാരവീരകരുണാദികളിൽ ഏതു രസം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/124&oldid=163379" എന്ന താളിൽനിന്ന് ശേഖരിച്ചത്