ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
134


സൂഷ്മജ്ഞാനം ഉണ്ടായിരിക്കേണ്ടതാണ്. ഈ ഗുണങ്ങൾ രണ്ടും പൂർണ്ണമായി യോജിച്ചിരിക്കുന്നതുകൊണ്ടാണ് സർവ്വതന്ത്രസ്വതന്ത്രനായിരുന്ന കോട്ടയത്തു തമ്പുരാന്റെ ഗ്രന്ഥങ്ങൾക്കു ഗുണംതികഞ്ഞു വന്നിട്ടുള്ളത്. കൃമ്മീരവധത്തിലെ,


"അഥ കേതുരരാതി വിപൽ പിശുനോ

മുഖതോസ്യവിഭോഃഭ്രുകടിശ്ലലതഃ വചസാഞ്ച സമുദ്ഗമ ആലിരഭൂ- ത്സഹസാസഹസാത്യകിനാചലതഃ"

എന്നുമുതൽക്കുള്ള ശ്രീകൃഷ്ണന്റെ ഘട്ടം, "ഇത്ഥം വിനിശ്ചിതവീഖലു രാക്ഷസീ സാ" എന്നുമുതൽക്കുള്ള ലളിതയുടെ ഘട്ടം; കാലകേയവധത്തിലെ,


"സ്വർവ്വധൂജനമണിഞ്ഞിടുന്ന മണി-

മൌലിയിൽ ഖചിതരത്നമാ- മുർവ്വശീ തദനു മന്മഥേന ഹി വശീ- കൃതാപി വിവശീകൃതാ ശർവ്വരീശകുലഭൂഷണം യുവതി- മോഹനം ധവളവാഹനം പാർവ്വണേന്ദുമുഖി പാണ്ഡുസൂനുമഭി- വീക്ഷ്യ ചൈവമവദൽ സഖീം"

എന്നുമുതൽക്കു ശാപംവരെയുള്ള ഉർവ്വശിയുടെ ഘട്ടം. ബകവധത്തിലെ "അഥ കൌചന വിപ്രദമ്പതീ" എന്നുമുതൽക്കുള്ള ബ്രാഹ്മണദമ്പതിമാരുടെ ഘട്ടം; കല്യാണസൌഗന്ധികത്തിലെ "കാലേ കദാചിദഥ കാമിജനാനുകൂലേ" എന്നുമുതൽക്കുള്ള ഘട്ടം:ഇവ പ്രത്യേകിച്ചും നിസ്തുല്യമായിത്തന്നെ ശോഭിക്കുന്നുണ്ട്,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/137&oldid=151881" എന്ന താളിൽനിന്ന് ശേഖരിച്ചത്