ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
136


ഭാഷയിലും പറവാനുളളതിൽ ഒരംശവും ഒളിച്ചുവെക്കാതെ തുറന്നുപറയുന്ന വിധത്തിലുമാണ് ഈ പ്രസ്ഥാനത്തിലുമാണ് ഈ പ്രസ്ഥാനത്തിലുളളമിക്ക ഗ്രന്ഥങ്ങളും നിർമ്മിച്ചിട്ടുളളത് . ഇതിന്നുപയോഗിച്ചിട്ടുളള ദ്രവിഡവൃത്തങ്ങൾ പണ്ടുതന്നെ ചിലപാട്ടുകളിലും നിരണംകൃതികളിലും മററും ഉളളതാണെങ്കിലും അവയുടെരീതി ആകപ്പാടെ ഒന്നു മാററി അതൊരു പ്രത്യേകം സാഹിത്യപ്രസ്ഥാനമാക്കിതീർത്തത് ഭാഷാകവികളിൽ എഴുത്തച്ഛനെ ഒഴിച്ചാൽ പിന്നെ അദ്വിതീയനെന്നുതന്നെ പറയാവുന്ന കുഞ്ചൻനമ്പ്യാരാണ്. അദ്ദേഹം തന്നെയാണ് ഈപ്രസ്ഥാനത്തിലുളള അധിക കവിതകളും നിർമ്മിച്ചിട്ടുളളതും . പാമരൻമാരെക്കൂടി രസിപ്പിക്കണമെന്നു നമ്പ്യാർ പ്രത്യേകം ഉദ്ദേശിച്ചിട്ടുണ്ടായിരുന്നിരിക്കാം. എന്നാൽ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന കഥയിലെ പ്രധാനരസം ഏതുതന്നെയായാലും ഹാസ്യത്തെ അതിലുളള പ്രധാനാംഗമാക്കികൊണ്ടാണ് അദ്ദേഹത്തിന്റെ ഈജാതി കവിതകളെല്ലാം നിർമ്മിച്ചിട്ടുളളതെന്നു നിസംശയം പറയാം . സന്ദർഭശുദ്ധി നോക്കാതെ സകല പുരാണകഥകളും മലയാളത്തിൽവെച്ച് മലയാളികളുടെ ഇടയിൽ നടന്നമാതിരിയിൽ വർണ്ണിച്ചിട്ടുളളതിന്റെ തത്വവും അതുതന്നെയാണ്. അർത്ഥംകൊണ്ടോ സന്ദർഭംകൊണ്ടോ യോജിക്കാത്ത സംഗതികളെ കൂട്ടിച്ചേർത്തു പറയുന്നത് ഹാസ്യത്തിന്റെ പ്രധാനോദ്ദീപകമാണല്ലോ.അതുതന്നെയാണ് വിന്ധ്യൻ പർവ്വതത്തിന്റെ അടുത്ത തെക്കുഭാഗത്തു കിഴക്കെ അറ്റത്തുണ്ടായിരുന്ന നിഷിധത്തിൽനിന്ന് അതിന്റെ പടിഞ്ഞാറെ അറ്റത്തു​ണ്ടാടായിരുന്ന വിദർഭത്തിലേക്ക് അയക്കുന്ന അരയന്ന

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/139&oldid=151883" എന്ന താളിൽനിന്ന് ശേഖരിച്ചത്