ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
142


എന്നുള്ളത് നിർവ്വിവാദമാണ് . ഈ വർഗത്തെപ്പറ്റി പൊതുവേ ഇങ്ങനെ ഒന്നു പറകയല്ലാതെ ഈ പ്രകൃതത്തിൽ സാധിക്കയില്ല . ഇവയിൽപ്പെട്ട ഓരോ വകഭേദത്തിന്റെ സ്വഭാവത്തിനെപ്പറ്റി പോലും പ്രത്യേകം പറയാൻ ഈ പ്രകൃതത്തിൽ സാധിക്കുന്നതല്ല .

൧൯ ഗദ്യങ്ങൾ


ഗദ്യഗ്രന്ഥങ്ങളും മലയാളഭാഷയിൽ ആദ്യകാലം മുതൽക്കേ ചിലത് ഉണ്ടായിത്തീർന്നിട്ടുണ്ട് . എന്നാൽ കേവലം സാഹിത്യസ്വരൂപത്തിലുള്ള ഗ്രന്ഥങ്ങൾ ഗദ്യമായി അടുത്തകാലം വരേയും വളരെച്ചുരുക്കമാണെന്നു തന്നെ പറയാം. മതാചാരങ്ങളെസ്സംബന്ധിച്ചുള്ള കർമ്മങ്ങളും മറ്റും വിവരിക്കുന്ന മതഗ്രന്ഥങ്ങളും വൈദ്യം,ജ്യോതിഷം, തച്ചുശാസ്ത്രം എന്നീവക വിഷയങ്ങളിലുള്ള ശാസ്ത്രഗ്രന്ഥങ്ങളും ആയിട്ടാണ് അധികം ഉണ്ടായിട്ടുള്ളത്. അതിൽ വൈദ്യം,ജ്യോതിഷം, തച്ചുശാസ്ത്രം എന്ന മൂന്നുവിഷയത്തിലും ഭാരതഖണ്ഡത്തിൽ മറ്റു പ്രദേശങ്ങളേക്കാൾ പല തരത്തിലുള്ള പരിഷ്ക്കാരങ്ങളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതിനുവേണ്ടി മണിപ്രവാളരീതിയിലും മറ്റുമായി ആ വക വിഷയങ്ങളിൽ പല അപൂർവ്വഗ്രന്ഥങ്ങളും ഉണ്ടാകുന്നതിനും ഇടയായിട്ടുണ്ട്. വൈദ്യത്തിൽ പല അപൂർവ്വയോഗങ്ങളെയും ചികിത്സാക്രമങ്ങളെയും പ്രതിപാദിക്കുന്നതിനുണ്ടായിട്ടുള്ള ഗ്രന്ഥങ്ങൾക്കു പുറമെ ധാര, പിഴിഞ്ഞുവീത്ത് എന്നീവക ചികിത്സാസമ്പ്രദായം തന്നെ മലയാളികളുടെ പ്രത്യേക രീതിയാകയാൽ അവയെസ്സംബന്ധിച്ചും ചില ഗ്രന്ഥങ്ങൾ ഉണ്ട്. അതുപോലെ ജ്യോതിഷത്തിലും

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/145&oldid=151885" എന്ന താളിൽനിന്ന് ശേഖരിച്ചത്