ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൦. ഉപസംഹാരം.


അടുത്തകാലംവരെയുള്ള മലയാളഭാഷാഗതിയുടെയും അതിലെ സാഹിത്യങ്ങളുടേയും സ്വഭാവത്തെപ്പറ്റിയാണ് ഇതുവരെ പ്രസ്താവിച്ചത്. അടുത്തകാലംമുതൽക്കു ഭാഷയിൽ പലതരത്തിലുമായി അനേകം സാഹിത്യഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പദ്യസാഹിത്യത്തിലെ ഭാഷയെപ്പറ്റിയേടത്തോളം എഴുത്തച്ഛൻ ഏർപ്പെടുത്തിയ രീതിയിൽനിന്നു പറയത്തക്ക വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല.മണിപ്രവാളത്തിന്റെ സ്വരൂപത്തിൽ മാത്രം വെൺമണിനമ്പൂതിരിപ്പാടൻമാർ, പൂന്തോട്ടത്തുനമ്പൂതിരി മുതലായവർ ചില പരാഷ്ക്കാരങ്ങൾ ഏർപ്പെടുത്തി. അതിനെയാണ് പിന്നെയുള്ളവരിൽ പലരും അധികം തുടർന്നിട്ടുള്ളതെന്നു മാത്രമേയുള്ളു. ആ പരിഷ്കാരമാകട്ടെ ചുരുക്കത്തിൽ ഇപ്രകാരമാണ്. സംസ്കൃതപദങ്ങളെ ദ്വിവചനത്തിലും ബഹുവചനത്തിലും പ്രയോഗിക്കുന്നതു ചുരുക്കണം. സംസ്കൃതചതുർത്ഥീവിഭക്തിതന്നെ കൂടാതെ കഴിക്കണം. തൃതീയ,പഞ്ചമി,സപ്തമി ഇവയുടെ ഏകവചനം സാമാന്യമായി പ്രയോഗിക്കാം. അതിനാൽ,തപസാ, ബലാൽ, പോകുംവിധൌ ഇവ സാധാരണമാക്കിത്തീർക്കാം. തവ,തേ, മമ, മേ എന്ന ഷഷ്ഠികളും സുലഭമായി പ്രയോഗിക്കാം. ക്രിയാപദം ഒന്നും സംസ്കൃതത്തിൽ ചേർക്കരുത്. ഇവയെല്ലാമാണ് ആ വക പരിഷ്കാരം. ഗദ്യസാഹിത്യത്തെപ്പറ്റിയേടത്തോളമാകട്ടെ, പാശ്ചാത്യസാഹിത്യഗ്രന്ഥവുമായി മലയാളികൾക്കുണ്ടായ പരിചയാധിക്യം നിമിത്തം പലതരം മാറ്റങ്ങളും പരിഷ്കാര

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/147&oldid=151888" എന്ന താളിൽനിന്ന് ശേഖരിച്ചത്