ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
145


ങ്ങളും ഗ്ര‍ന്ഥങ്ങളുടെ അസാധാരണമായ സംഖ്യാധിക്യവും ഉണ്ടായിത്തീർന്നിട്ടുണ്ട്. ആഖ്യായികകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ, പത്രങ്ങളിലും മാസികകളിലും ഉള്ള ചെറുലേഖനങ്ങൾ, പലതരം പാഠപുസ്തകങ്ങൾ മുതലായി അനേക വിധത്തിൽക്കാണുന്നവയെല്ലാം ഇപ്രകാരം ഉണ്ടായിട്ടുള്ള വകയാണ്. ഭാഷാരീതിയെപ്പറ്റി നോക്കുകയാണെങ്കിൽ ഇപ്പോഴത്തെ ഗദ്യങ്ങളെയെല്ലാം നാലുവർഗ്ഗമായിത്തിരിക്കാവുന്നതാണ്. ഉൽക്കലിക,വൃത്തഗന്ധി,പദ്യബന്ധം,ചൂർണ്ണിക. ഉൽക്കലൻ, എന്നതിനു വലിയ ഭാരം ചുമക്കുന്നവൻ എന്നാണർത്ഥം. അവന്റെ സമ്പ്രദായം തോന്നിക്കുന്ന രീതിയിലുള്ളതാണ് ഉൽകലിക. അനേകം ദീർഘസമാസങ്ങൾ ചേർത്തും ഉച്ചാരണത്തിനു വൈഷമ്യമുള്ള പദങ്ങൾ നിറച്ചും അത്ര എളുപ്പത്തിലൊന്നും അവസാനിക്കാത്തവിധം വാചകങ്ങൾ വളച്ചു നീട്ടിക്കൊണ്ടു പോയിക്കൊണ്ടു നിർമ്മിച്ചിട്ടുള്ള ഗദ്യമാണ് ഉൽകലികാവർഗ്ഗത്തിൽപ്പെടുന്നത്. ഈ രീതിക്ക് ആശയഗാംഭീര്യം,അർത്ഥപുഷ്ടി, മുതലായ ഗുണങ്ങളേക്കാൾ കേൾക്കുമ്പോഴുള്ള ആഘോഷവും ആ‍ഡംബരവുമാണ് അധികം പ്രധാനമായി ഉണ്ടായിരിക്കുന്നതും. നല്ലൊരു ചെണ്ടയും ശുദ്ധമദ്ദളവും ചേർത്തു വിസ്തരിച്ച ഒരു മേളം കൊട്ടിക്കഴിഞ്ഞാലോ ഒരു നല്ല തുലാവർഷം പെയ്തു തോർന്നാലോ നമുക്കുണ്ടാകുന്ന വികാരം ഈ വക ഗദ്യം കേട്ടുകഴിഞ്ഞാലും ഉണ്ടാകുന്നതാണെന്ന് ചുരുക്കത്തിൽ പറയാം. വൃത്തഗന്ധി എന്ന രണ്ടാമത്തെ തരമാകട്ടെ, ഏതാനും പദ്യഭാഗങ്ങൾ ഗദ്യത്തിന്റെ അംശമായി ചേർത്തു നിരമ്മിക്കുന്ന ഗദ്യരീതിയാണ്. എന്നുവെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/148&oldid=151889" എന്ന താളിൽനിന്ന് ശേഖരിച്ചത്