ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
24

ലും ആ സംഗതിയും ഏകദേശം ഒന്നൂഹിപ്പാൻ ചില മാൎഗ്ഗളില്ലായ്കില്ല. അഞ്ചു ദ്രമിഡരാജാക്കന്മാരിൽ കേരളത്തിലെ ആദിരാജാക്കന്മാരായിരുന്ന ചേരരാജാക്കന്മാർ മഹാബലിയുടേയും ബാണന്റെയും വംശക്കാരായിരുന്നു എന്ന് മണിമേഖല തുടങ്ങിയ ചില ചെന്തമിൾ ഗ്രന്ഥങ്ങളാൽ കാണുന്നുണ്ട്. കേരളത്തിലെ ആദ്യനിവാസികൾക്ക് നാഗന്മാരെന്നാണ് പുരാതനകാലങ്ങളിൽ പറഞ്ഞിരുന്നതെന്നും കാണുന്നുണ്ട്. ആദികാലത്തെ ആൎയ്യന്മാർ ദ്രമിഡവൎഗ്ഗക്കാരെ ഒരുവക അസുരവൎഗ്ഗക്കാരായിട്ടുംമറ്റുമാണു ഗണിച്ചിരുന്നതെന്നു കരുതുവാൻ തക്ക പല പ്രസ്താവങ്ങളും അവരുടെ പഴയ പുരാണാദിഗ്രന്ഥങ്ങളിൽ ഉണ്ട്. ആവക സംഗതികളും നാഗലോകത്തെപ്പറ്റിയുളള അവരുടെ ചില വിവരണങ്ങളം മഹാബലിക്കു കേരളത്തോടു കാണുന്ന പ്രത്യേക ബന്ധവും വാമനാവതാരകഥയും എല്ലാംകൂടി യുക്തിവഴിക്കു നോക്കുമ്പോൾ മഹാബലി വളരെ പ്രബലനായ ഒരു ദ്രമിഡചക്രവൎത്തിയായിരുന്നുവെന്നും ആൎയ്യഭൂമിയെപ്പോലും ജയിച്ചു കീഴടക്കിയ അദ്ദേഹത്തെ വാമനൻ ഉപായം കൊണ്ട് തോല്പിച്ച് കേരളത്തിന്റെമാത്രം രാജാവായുളള നിലയിലാക്കിത്തീൎത്തുവെന്നും അദ്ദേഹത്തിന്റെ വംശക്കാരാണ് പിന്നത്തെ ചേരരാജാക്കന്മാരെന്നും പ്രാചീനചരിത്രദൃഷ്ട്യാ ഊഹിപ്പാൻ വഴിയുണ്ട്. അങ്ങനെ ദ്രമിഡദേശങ്ങൾക്കെല്ലാംകൂടി ഉണ്ടായിരുന്ന നായകൻ അതിലെ ഏതാനും ഭാഗത്തിനുമാത്രം രാജാവായിത്തീൎന്നതുനിമിത്തം കാലക്രമത്തിൽ മറ്റുദ്രമി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/27&oldid=202237" എന്ന താളിൽനിന്ന് ശേഖരിച്ചത്