ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമത് മലയാളത്തിലെ ഉത്തമഗ്രന്ഥങ്ങൾ വഴിയായി അതിലെ സാഹിത്യഭാഷാസ്വരൂപം വ്യവസ്ഥിതമാകുന്നതിനു മുമ്പിൽ ആ‌ ഭാഷക്ക് ഏതെല്ലാം അന്യഭാഷകളുടെ സംസൎഗ്ഗമാണുണ്ടായിട്ടുള്ളതെന്നും ആവക അന്യഭാഷാസംസൎഗ്ഗം ഭാഷാഗതിയെ എത്രത്തോളമാണു സ്പർശിച്ചിട്ടുളളതെന്നും. മൂന്നാമത് സാഹിത്യഭാഷയുടെ, സ്വരൂപം വ്യവസ്ഥപ്പെട്ടതിന്നുശേഷം ഏതെല്ലാം ഭാഷകളുടെ സംസൎഗ്ഗമാണ് ഭാഷാഗതിയെ അല്പമായിട്ടെങ്കിലും സ്പൎശിക്കത്തക്കവിധം അതിന്നുണ്ടായിട്ടുളളതെന്ന്.

൬.ഭാഷോൽപത്തിയെപ്പററിയുളള
മതഭേദങ്ങൾ.

നമ്മുടെ ഭാഷയുടെ ആദിരൂപം ഇന്നതാണെന്നുളള സംഗതിയിൽ പറയത്തക്കവിധം പ്രധാനമായി രണ്ടു മതഭേദങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുളളത്. ചോളി പാണ്ഡ്യരാജ്യങ്ങളിലെ ഭാഷയായ ചെന്തമിൾ, അതായത് മുത്തമിഴിന്റെ ഒരു ശാഖയും ഇക്കാലത്തു തമിൾ എന്നു പറഞ്ഞുവരുന്നതുമായ ഭാഷതന്നെയാണ് മലയാള ഭാഷയുടെ ആദിരൂപമെന്ന് ഒരു മതക്കാർ പറയുന്നു. അവരുടെ പക്ഷത്തിൽ മുലദ്രമിഡഭാഷയായ മുത്തമിഴന്റെ ഒരു ശാഖയായ തമിഴിന്റെ ഉപശാഖയായിട്ടുണ്ടായഭാഷയാണ് മലയാളം മറെറാരു പക്ഷക്കാർ പറയുന്നത് , മൂലദ്രമിഡഭാഷയുടെ സ്വതന്ത്രമായ ഒരു ശാഖതന്നെയാണ് മലയാളം എന്നും തമിൾ വഴിക്കുണ്ടായ ഉപശാഖയാണെന്നു വിചാരിപ്പാൻ ഉളള യുക്തികൾ നല്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/38&oldid=204524" എന്ന താളിൽനിന്ന് ശേഖരിച്ചത്