ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
37


വളരെയകലമുളള കാലത്തല്ല കേരളഭാഷ തമിഴിൽ നിന്നു പിരിവാൻ തുടങ്ങിയതെന്നും വിചാരിക്കേണ്ടിയും ഇരിക്കുന്നു.

൨ . ശരീരാംഗങ്ങളെ പ്രതിപാദിക്കുന്ന കാൽ,കൈ, കൺ മുതലായ പദങ്ങളും പാൽ,നെയ് മുതലായ ഗൃഹ്യപദങ്ങളും മിക്കതും ചെന്തമിഴിലുളളവതന്നെയാണ് മലയാളഭാഷയിലും കാണുന്നത്. ഏതെങ്കിലും രണ്ടു ഭാഷകളിലെ ഗൃഹ്യപദങ്ങൾ ഒന്നായിരുന്നാൽ അവ തമ്മിൽ ജന്യജനകഭാവം തീൎച്ചപ്പെടുത്താവുന്നതും വളരെക്കാലം കൊണ്ടുമാത്രം വന്നുകൂടുന്ന ആ വക പദങ്ങളുടെ മാറ്റങ്ങൾപോലും ഈ രണ്ടു ഭാഷകളുടെ സംഗതിയിൽ ഉണ്ടായിക്കഴി‍ഞ്ഞിട്ടില്ലെന്നു നിശ്ചയിക്കാവുന്നതുമാണ്.

൩ . മലയാളഭാഷയിലുള്ള ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും പ്രാചീനവും ഏകദേശം കൊല്ലവൎഷം നാലാം ശതകത്തിലുണ്ടായതാണെന്നൂഹിക്കാവുന്നതുമായ 'രാമചരിതം' എന്ന ഗ്രന്ഥത്തിലും അതിന്നു ശേഷം ഏകദേശം ആറാം ശതകത്തിലുണ്ടായ നിരണം കൃതികളിലും തു‍ഞ്ചത്തെഴുത്തച്ഛൻ തുടങ്ങിയ കവികളുടെ കൃതികളിലില്ലാത്ത ചെന്തമിൾശബ്ദരൂപങ്ങൾ ധാരാളം കാണുന്നുണ്ട്. അതിൽത്തന്നെയും രാമചരിതത്തിൽ വളരെ അധികമായും ഇരിക്കുന്നുണ്ടു്. അതിനാൽ മലയാളം ചെന്തമിഴിൽ നിന്ന് അല്പാല്പമായി ഭേദപ്പെട്ടു മറ്റൊരു ഭാഷയാവാൻ തുടങ്ങിയ വഴി ആ ഗ്രന്ഥങ്ങൾ കാണിക്കുന്നതുകൊണ്ടു നമ്മുടെ ഭാഷ ചെന്തമിഴിൻെറ ഉപശാഖയാണെന്നുളള

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/40&oldid=204836" എന്ന താളിൽനിന്ന് ശേഖരിച്ചത്