ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
42
ഷയത്തിൽ മലയാളത്തിന് ധാരാളം സാമ്യം ഉണ്ട്.
നോക്കുക:-
തെലുങ്ക്.
|
ചെന്തമിൾ.
|
കൎണ്ണാടകം.
|
തുള.
|
മലയാളം.
|
കന്നു | കൺ
|
കൺ,കണു,കണ്ണു
|
കണ്ണ്
|
കൺ,കണ്ണ്.
|
കയി | കൈ
|
കയ്,കെയ്,കയ്യി.
|
കയ്
|
കയ്,കയ്യ്.
|
കായ | കായ്
|
കായ്,കായ
|
കായി
|
കായ,കായ്.
|
കാലു,കാൽ | കാൽ
|
കാൽ,കാലു
|
കാല്
|
കാൽ,കാല്.
|
നെയ്,നെയ്യി | നെയ്,
|
നെയ്,നെയ്യു
|
നെയ്
|
നെയ്,നെയ്യ്.
|
തല | തലൈ
|
തല,തലെ
|
തരെ
|
തല.
|
അമ്മ | അമ്മൻ,അമ്മ
|
അമ്മ
|
അപ്പ
|
അമ്മ.
|
പാൽ,പാലു | പാൽ
|
പാൽ,പാലു
|
പേലു
|
പാൽ,പാല്.
|
ഉപ്പ | ഉപ്പ്
|
ഉപ്പു
|
ഉപ്പ്
|
ഉപ്പ്.
|
കരി | കരി
|
കരി
|
കരി
|
കരി.
|
ഈ മാതിരി പല ഗ്യഹ്യപദങ്ങളും ദ്രമിഡശാഖകളിലെല്ലാം സമാനങ്ങളായിട്ടുണ്ട്. അതിനാൽ ചെന്തമിൾഭാഷമാത്രം അടിസ്ഥാനമാക്കി അതിന്റെ ഒരുൾപ്പിരിവാണ് മലയാളമെന്നു സാധിക്കുവാൻ ഈ യുക്തി തീരെ മതിയാകുന്നതല്ല. അങ്ങനെയാണെങ്കിൽ ദ്രമിഡശാഖയിൽച്ചേൎന്ന മറ്റേതു ഭാഷയുടേയും ഒരുപശാഖയാണ് മലയാളമെന്നും മലയാളത്തിന്റെ ഉപശാഖകളാണ് മറ്റു ദ്രമിഡഭാഷകളെല്ലാമെന്നും തുല്യന്യായമനുസരിച്ചു പറയുന്നതും ശരിയാകേണ്ടിവന്നെക്കും. നേരെമറിച്ച് ചെന്തമിൾഭാഷയിലൊഴികെ മറ്റുള്ളവയിലെല്ലാം കയ്, കയ്യ്, നെയ്, നെയ്യ്, കൺ, കണ്ണ്, എന്ന മാതിരിയിൽ ആ വക പദങ്ങൾക്കു യകാരാന്തമായ ഒരു രൂപവും ആ യകാരവും മറ്റും ഇരട്ടിച്ചുംകൊണ്ടുള്ള
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.