ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
45


ലാണ് ആ സംഗതി ഇരിക്കുന്നത്. അതിനാൽ രാമചരിതത്തിൽ ചെന്തമിൾ രൂപങ്ങൾ അധികം കാണുന്നുണ്ടെന്നുള്ളത് അതിന്റെ പ്രാചീനതയെ തെളിയിപ്പാൻ മതിയാകുന്നതല്ല. നേരെ മറിച്ച് കാലഭേദം കൊണ്ടല്ല ദേശഭേദം കൊണ്ടാണ് ആ ഗ്രന്ഥത്തിൽ ചെന്തമിൾ രൂപങ്ങൾ അധികം വന്നു കൂടീട്ടുള്ളതെന്നതിനു കൊല്ലവൎഷം എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന 'അയ്യപ്പിള്ള ആശാൻ' എന്ന കവിയുടെ രാമകഥപ്പാട്ട്, കണിയാർ കളത്തിൽപ്പോര് മുതലായി പിൽക്കാലത്തുണ്ടായ പല ഗ്രന്ഥങ്ങളും തെളിവായിട്ടുമുണ്ട്. രാമചരിതകൎത്താവായ ചീരാമകവി തിരുവിതാംകൂറിലെ തെക്കെ ഖണ്ഡത്തിൽ എന്നു വെച്ചാൽ തിരുവനന്തപുരം മുതൽ കന്യാകുമാരിവരെയുള്ള ഭാഗത്തിൽ ഉൾപ്പെട്ട പ്രദേശത്തു ജീവിച്ചിരുന്ന ആളാണെന്നുള്ളതു നിൎവ്വിവാദമാണല്ലോ.പിൽക്കാലത്തുണ്ടായ രാമകഥപ്പാട്ടിന്റെയും മററും കൎത്താക്കന്മാരും ആ നാട്ടുകാരുമായ കവികളുടെ കൃതികളിലും രാമചരിതത്തിൽ ഉള്ളതിൽ ഒട്ടും കുറയാതെതന്നെ ചെന്തമിൾ രൂപങ്ങൾ നിറഞ്ഞുകാണുന്നുണ്ട്. നോക്കുക:- "അരചർകൾകോനേ മേന്മേലരുന്തുയർപിടിത്തീവണ്ണം പുരികുഴലാളൈനണ്ണിപ്പോക്കുമതല്ലകാലം ഇരുപതുകരങ്കൾ തങ്കമിലങ്കവേന്തനൈയൊരിക്കാൽ കരുതുകകളകചോകം കൈക്കൊൾക കോപമിപ്പോൾ"

(രാമചരിതം)


"വിണ്ണമൊരു ചരത്താലേ വെല്ലവെല്ലംവേന്തനീരേ- യെണ്ണച്ചളപ്പെഴിലാമോയേതുമറിയാത്തവർപോൽ അണ്ണലേയെൻ വാനരങ്കളരിയതൊഴിൽ ചെയ് വാർകാ- ​ണെണ്ണമുടൈയോരുകരുമ്മിങ്കിരിന്തു ചൊന്നാക്കാൽ."

(രാമകഥ)












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/48&oldid=205331" എന്ന താളിൽനിന്ന് ശേഖരിച്ചത്