ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
2


ന്നു സാമാന്യമായി ഊഹിക്കുന്നത് നമുക്കനുഭവപ്പെ‍ട്ട സംഗതിയാണല്ലോ. അതുപോലെ ഒരു തമിൾനാട്ടുകാരനെയും ആ നാട്ടിൽപ്പരിചയിച്ചവന് വിദേശങ്ങളിൽവച്ചും വേർതിരിച്ചറിവാൻ സാധിക്കുന്നുണ്ട്. ഇപ്രകാരം ഓരോ നാട്ടുകാരെയും പ്രത്യേകപരിചയമില്ലാതെതന്നെ മറ്റു നാട്ടുകാരിൽ നിന്നു തിരിച്ചറിവാനുള്ള കാര​​ണമാകട്ടെ, വിചാരഗതി, വികാരഗതി, ആചാരം, പെരുമാറ്റം മുതലായതിൽ അവർ മറ്റു നാട്ടുകാരിൽനിന്നു പരമ്പരയായിത്തന്നെ കുറെ എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്ന സംഗതിയുമാ​ണ്. എന്തുകൊണ്ടെന്നാൽ, ആ വക ഗുണവിശേഷങ്ങളെ അടിസ്ഥാനമാക്കീട്ടാണല്ലോ ഓരോരുത്തരുടേയും സ്വഭാവവിശേഷവും വിചാരഗതിയുടെ സമ്പ്രദായവും മുഖസ്തോഭത്തിന്റെ സാമാന്യസ്ഥിതിയും എല്ലാം വ്യവസ്ഥിതമായിത്തീരുന്നത്. സംഗീതത്തിന്റെ സ്ഥിതി പരിശോധി‍ച്ചു നോക്കിയാൽ ഓരോരോ നാട്ടുകാരുടെ മേൽപറഞ്ഞ പ്രത്യേക സ്വഭാവങ്ങളനുസരിച്ച് ആന്തരമായ ചില വ്യത്യാസങ്ങൾ അതിലും വന്നുകുടുന്നു​​​​​​​ണ്ടെന്നുള്ളത് കുറേക്കൂടി സ്പഷ്ടമായിക്കാ​ണാവുന്നതാണ്. സംഗീതവും മനോഗതികളായ ഓരോമാതിരി വികാരങ്ങളേയും വിചാരങ്ങളേയും പുറത്തേക്കു പ്രകാശിപ്പിക്കുന്നതിന്റെ വകഭേദമണല്ലോ. എല്ലാ നാട്ടുകാരുടെ സംഗീതവും സപ്തസ്വരങ്ങളുടെ മേളനംതന്നെയാ​ണെങ്കിലും മലയാളത്തിലെ പാട്ടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/5&oldid=153853" എന്ന താളിൽനിന്ന് ശേഖരിച്ചത്