ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
55


ങ്ങളിലും ഏൎപ്പെടുത്തിക്കാണുന്നതുകൊണ്ട്‌ ഭാരതഖണ്ഡത്തിലെ എല്ലാം മാതൃഭാഷ അതാണെന്നു വിചാരിക്കുന്നത് പരമാബദ്ധമാണല്ലൊ. അതുകൊണ്ട് ആ വക ഗ്രന്ഥങ്ങളേയും ശിലാശാസനാദികളെയും അവലംബിച്ചു കേരളത്തിൽ സംസ്കൃതംപോലെ ചെന്തമിഴും ഒരു കാലത്തു വിദ്യാഭ്യാസഭാഷയുടെ നിലയിൽ സാമാന്യമായി അഭ്യസിച്ചുവന്നിരുന്നു എന്നതുവരെ ഊഹിക്കുന്നതേ ശരിയാകയുള്ളു. അതിൽത്തെന്നയും ചെന്തമിഴിൽക്കാണുന്ന ശിലാശാസനങ്ങൾ അധികവും കൊല്ലം മുതൽക്കു തെക്കുള്ള പ്രദേശങ്ങളിലയതുകൊണ്ട് ആവക പ്രദേശങ്ങളിലാണ് ചെന്തമിൾ വിദ്യാഭ്യാസം അധികംകാലം നിലനിന്നിട്ടുള്ളതെന്നും വിചാരിപ്പാൻ വഴിയുള്ളതാണ്. മറ്റു ചില പ്രദേശങ്ങളിൽ ചെന്തമിഴിലല്ലാതെ പഴയ മലയാളത്തിൽത്തന്നെ ദുർല്ലഭങ്ങളായിട്ടാണെങ്കിലും ചില ശാസനങ്ങൾ കാണുന്നില്ലെന്നുമില്ല .എന്നു മാത്രമല്ല ഈ വിഷയത്തിൽ ഒരു സംഗതി പ്രത്യേകം ഓൎമ്മവെക്കേണ്ടതായിട്ടുണ്ട്.മൂലദ്രമിഡഭാഷ എഴുതി വന്ന ലിപിയായിരിക്കണമെന്നൂഹിക്കാവുന്നതും അടുത്ത കാലംവരേയും എന്നുവെച്ചാൽ കൊല്ലവർഷം ആയിരത്തിനാല്പതുവരേയും മലയാളഭാഷയിൽ ആധാരം മുതലായ കരണങ്ങൾ എഴുതിവന്നിരുന്നതുമായ 'വട്ടെഴുത്ത്'എന്ന ലിപിമാലയിൽ വൎഗ്ഗമദ്ധ്യാക്ഷരങ്ങളായ ഖ, ഗ, ഘ മുതലായതിനെയും ശഷസഹങ്ങളെയും കുറിപ്പാൻ വേണ്ട പ്രത്യേക ലിപിയില്ലാത്തതുനിമിത്തം ആ വക അക്ഷരങ്ങൾചേൎന്ന സംസ്കൃതപ്രകൃതിക ശബ്ദങ്ങൾ എഴുതുമ്പോൾ ചെന്തമിഴിലെന്നപോലെ അവയെ വൎഗ്ഗപ്രഥമാക്ഷരമായും മറ്റും മാ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/58&oldid=206018" എന്ന താളിൽനിന്ന് ശേഖരിച്ചത്